ചണ്ഡിഗഢ്: പഞ്ചാബിലെ മോഗയില്‍ ഗര്‍ഭിണിയായ നഴ്സിന് ഭരണകക്ഷിയായ അകാലി ദള്‍ നേതാവിന്റെയും മകന്റെയും മര്‍ദ്ദനം. ആശുപത്രിയില്‍ ജോലിക്കിടെയാണ് നഴ്സിന് മര്‍ദ്ദനമേറ്റത്. അടിയേറ്റ് ഇവര്‍ നിലത്തുവീണു. ആശുപത്രിയില്‍ എത്തിയ നേതാവിനോടും മകനോടും പുറത്ത് കാത്തിരിക്കാന്‍ നഴ്സ് നിര്‍ദേശിച്ചതാണ് മര്‍ദ്ദനത്തിനിടയാക്കിയത്. മര്‍ദ്ദന ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞു.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
വ്യാഴാഴ്ചയാണ് സംഭവം. അകാലിദള്‍ നേതാവ് പരംജിത് സിംഗും മകന്‍ ഗുര്‍ജിതുമാണ് ഗുപ്ത ആശുപത്രിയില്‍ വന്ന് നഴ്സിനെ മര്‍ദ്ദിച്ചത്. ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. എന്നാല്‍ ഇവര്‍ ഒളിവിലാണ്.
ഇമഗെ-10ആശുപത്രിയില്‍ എത്തിയ പരംജിതും മകനും ജീവനക്കാര്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങള്‍ കൈയടക്കി. എന്നാല്‍ ഇവരോട് മുറിയ്ക്ക് പുറത്ത് കാത്തിരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. ജീവനക്കാരെ നേതാവും മകനും അസഭ്യവും പറഞ്ഞു. ഗര്‍ഭിണിയാണ് ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടും അവര്‍ തന്റെ മുഖത്തടിക്കുകയും താഴേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് നഴ്സ് രമണ്‍ദീപ് പരാതിപ്പെട്ടു.