ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ബോളിവുഡ് താരങ്ങള്‍; വീഡിയോ കാണാം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മുകേഷ് അംബാനിയുടെ മൂത്ത പുത്രന്‍ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചാണ് ഇരുവരും മോതിരം കൈമാറിയത്. വിവാഹനിശ്ചയത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കായി പ്രത്യേക പാര്‍ട്ടിയും മുകേഷ് അംബാനി തയ്യാറാക്കിയിരുന്നു. ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, ഐശ്വര്യ റായി, കത്രീന, ജോണ്‍ എബ്രഹാം, സഹീര്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആകാശും ശ്ലോകയും സ്‌കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്. റിലയന്‍സ് ജിയോയുടെ ചുമതലയാണ് 26 വയസുകാരന്‍ ആകാശിന്. ഈ വര്‍!ഷം അവസാനത്തോടെ വിവാഹവും ഉണ്ടാകുമെന്നാണ് അംബാനി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Top