പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളത്, സ്വർണ്ണക്കടത്ത് വിവരങ്ങൾ അറിഞ്ഞത് അവസാന നിമിഷത്തിൽ :കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരി

സ്വന്തം ലേഖകൻ

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരി മൊഴി.പാർട്ടിക്കാരൻ എന്ന നിലയിലുള്ള സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളത്, സ്വർണക്കടത്ത് വിവരങ്ങൾ അറിഞ്ഞത് അവസാനമാണെന്നുമാണ് ആകാശ് തില്ലങ്കേരി മൊഴി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണ്. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കസ്റ്റംസിന് ആകാശ് മൊഴി നൽകിയിട്ടുണ്ട്.

ആകാശിന്റെ മൊഴിയും, ഫോൺ കോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ടി പി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.

ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. ഇരുവരുടെയും മൊഴികളിൽ സ്വർണക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്.

Top