സീമാസിലെ തൊഴിലാളികളും ഏകെജി ആശുപത്രിയിലെ തൊഴിലാളികളും തമ്മില്‍ എന്താണ് വ്യത്യാസം ? പെന്‍ഷന്‍ നഷ്ട്‌പ്പെട്ട തൊഴിലാളികള്‍ സിപിഎമ്മിനെതിരെ സമരത്തില്‍

കണ്ണൂര്‍: ആലപ്പുഴ സീമാസിലെ തൊഴിലാളി സമരം വിജയപ്പിച്ച സിപിഎം എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കും സോഷ്യന്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹമാണ്. അതിനു പിന്നാലെ എകെജി ആശുപത്രിയില്‍ ജീവനക്കാര്‍ സമരം തുടങ്ങിയത് സിപിഎമ്മിന് നാണക്കേടായി. ആഴ്ച്ചകള്‍ക്ക് മുമ്പ് നഴ്‌സുമാരുടെ സമരം നടന്ന എകെജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് സിപിഎം മാനേജ്‌മെന്റിനെതിരെ സമര രംഗത്തിറങ്ങിയത്.

ഇരുപത്തിയെട്ട് വര്‍ഷം ജോലിചെയ്തിട്ടും ആശുപത്രി മാനേജ്‌മെന്റ് പെന്‍ഷന്‍ ബോര്‍ഡില്‍ തുക അടക്കാതിരുന്നതോടെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയതോടെയാണ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം അംഗവും സഹകരണ എംപ്ലോയീസ് യൂണിയന്‍ മുന്‍ യൂണിററ് സെക്രട്ടറിയുമായ സി.കെ. ലക്ഷ്മി ഉള്‍പ്പെടെയുള്ള 23 ജീവനക്കാരാണ് സിപിഎമ്മിനെതിരെ രംഗത്തെത്തിയത്. രണ്ടായിരം രൂപ ശമ്പളത്തില്‍ ജോലിക്ക് കയറിയ ലക്ഷ്മി 28 വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ പതിമൂവായിരം രൂപയായിരുന്നു ശമ്പളം. എന്നാല്‍ ഇക്കാലമത്രയും മാനേജ്‌മെന്റ് പെന്‍ഷന്‍ ബോര്‍ഡില്‍ അടക്കേണ്ട തുക അടച്ചില്ല. പെന്‍ഷന്‍ മുടങ്ങിയതോടെ അനുകൂല കോടതി വിധി നേടിയിട്ടും ആശുപത്രി മാനേജ്‌മെന്റ് ഭീഷണിയുടെ സ്വരത്തിലാണ് പെരുമാറുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി 18 ന് മുമ്പ് പെന്‍ഷന്‍ ബോര്‍ഡില്‍ തുക അടക്കണമെന്ന് ഹൈക്കോടതി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടും നടപടിയെടുത്തില്ല.ജോലിയില്‍ നിന്ന് ഉടന്‍ പിരിയാന്‍ പോകുന്ന നൂറിലേറെപേര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ആശുപത്രിക്ക് മുന്നില്‍ നിരാരഹാരസമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

Top