തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോലാനി കൃഷ്ണാഞ്ജലിയില്‍ അഖില്‍ കൃഷ്ണന്‍ (22) ആണ് അറസ്റ്റിലായത്.
ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലുവാന്‍ ഐഎസ് ഭീകരരില്ലേ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ ചേര്‍ത്താണ് പോസ്റ്റെന്ന് പൊലീസ് പറഞ്ഞു.
സി പി എം കോലാനി ലോക്കല്‍ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ നടന്ന ഹര്‍ത്താലും വന്‍ വിജയമായി. മുഖ്യമന്ത്രിക്കെതിരേയും പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു അഖില്‍ പോസ്റ്റിട്ടതെന്നാണ് സൂചന
എന്നാല്‍ ആവേശം അതിരുവിട്ടു. ഇത് സി.പി.എം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നിയമ നടപടിയും തുടങ്ങി. അഖിലിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യുമെന്നാണ് സൂചന