നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ആയുഷ് മിഷനിലെ താല്‍ക്കാലിക ഡോക്ടര്‍ നിയമനത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അഖില്‍ സജീവിന്റെയും ലെനിന്റെയും പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഹരിദാസന്‍ ഇരുവര്‍ക്കും കൈമാറിയ പണത്തിന്റെ തെളിവുകളും പൊലീസിന് നല്‍കി. ആയുഷ് മിഷന്റെയും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരില്‍ വ്യാജ ഇ മെയില്‍ വിലാസം നിര്‍മ്മിച്ചതും അഖില്‍ സജീവെന്നാണ് കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെയാണ് ഇരുവരെയും പ്രതിയാക്കിയത്. വ്യാജരേഖ ചമയ്ക്കലും, ഐ ടി ആക്ടും ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം അഖില്‍ സജീവും ലെനിനും ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം.

Top