അഖില്‍ സജീവിനെതിരെ വീണ്ടും പരാതി; കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്നാണ് പുതിയ കേസ്; അഖിലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ നിയമന തട്ടിപ്പ് കേസാണിത്

പത്തനംതിട്ട: നിയമന തട്ടിപ്പുകേസില്‍ പിടിയിലായ അഖില്‍ സജീവിനെതിരെ വീണ്ടും പരാതി. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം തട്ടിയെന്നാണ് പുതിയ കേസ്. യുവമോര്‍ച്ച നേതാവ് രാജേഷും കേസില്‍ പ്രതിയാണ്. ഒരു ലക്ഷം സി.ഐ.ടി.യു ഓഫിസില്‍ വച്ചും മൂന്നു ലക്ഷം വീട്ടില്‍വച്ചും ബാക്കിതുക ഓണ്‍ലൈന്‍ വഴിയും നല്‍കിയെന്നാണു പരാതിയിലുള്ളത്.

പത്തനംതിട്ട ജില്ലയില്‍ അഖിലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ നിയമന തട്ടിപ്പ് കേസാണിത്. സി.ഐ.ടി.യു ഫണ്ട് തട്ടിപ്പും സ്പൈസസ് ബോര്‍ഡ് തട്ടിപ്പുമാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയാണ് ഇപ്പോള്‍ പത്തു ലക്ഷം തട്ടിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയുമാണ് തുടക്കത്തില്‍ പണം നല്‍കിയിരുന്നത്. പിന്നീട് പരാതിക്കാരിയുടെ ഭര്‍ത്താവ് സി.ഐ.ടി.യു ഓഫിസില്‍ നേരിട്ടെത്തി ഒരു ലക്ഷവും വീട്ടിലെത്തി മൂന്നു ലക്ഷം വീട്ടിലെത്തിയും നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരിയുടെ മകള്‍ക്ക് ക്ലര്‍ക്കായി കിഫ്ബിയില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

 

Top