അക്ഷരയുടെ ചിത്രങ്ങള്‍ ചോര്‍ത്തിയത് മുന്‍ കാമുകന്‍?

മുംബൈ: കമല്‍ഹാസന്റെ ഇളയ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ മുന്‍കാമുകന്‍ തനുജ് വീര്‍വാണിയെന്ന് ആരോപണങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ തനുജ് വീര്‍വാണിയെ പോലീസ് ചോദ്യം ചെയ്യും.

മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2013 മുതല്‍ അക്ഷര ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പോലീസിന് മനസ്സിലായി. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പത്രത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. എന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ലെന്ന് തനുജ് വ്യക്തമാക്കി.

Top