അക്ഷര ഹസ്സൻ അടിവസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങൾ ലീക്കായി !..സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി അക്ഷര ഹസ്സന്‍

കമല്‍ഹാസ്സന്റെ മകളും നടിയുമായ അക്ഷര ഹസ്സന്റെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. അടിവസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഇതിനെതിരെ പ്രതികരണവുമായി അക്ഷര തന്നെ രംഗത്തെത്തി. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നാണ് സൂചന. ഇതിനെതിരെ ധൈര്യപൂര്‍വ്വമാണ് നടിയുടെ പ്രതികരണം. ‘മീടു ക്യാമ്പയ്‌നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണ്. അക്ഷര പ്രതികരിച്ചു. പതിവു താരങ്ങളെപ്പോലെ ഇത് മോര്‍ഫ് ചെയ്തതാണെന്നോ, അബദ്ധമാണെന്നോ പറയാതെ അത് തന്റെ ചിത്രങ്ങള്‍ തന്നെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.akshara

കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വരികയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്കറിയില്ല. ലൈംഗികവൈകൃത്യമുള്ള ആരോ അയാളുടെ ആനന്ദത്തിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവെച്ച് ഭയപ്പെടുത്താന്‍ നോക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഞാന്‍ മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം’ അക്ഷര പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top