സര്‍ക്കാരിനെ വെല്ലുവിളിച്ച് ലക്ഷ്മിനായര്‍; രാജിവക്കില്ലെന്ന പിടിവാശിയില്‍ വീണ്ടും ചര്‍ച്ച പരാജയപ്പെട്ടു; രാജിവയ്ക്കുംവരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോഅക്കാഡമി സമരത്തിന് കേരളം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അഹങ്കാരം വിടാതെ പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍. സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും മാനേജ്‌മെന്റും ആവശ്യപ്പെട്ടിടും രാജിവയ്ക്കില്ലെന്ന പിടിവാശിയിലാണ് ലക്ഷ്മിനായര്‍ മുന്നോട്ട് പോകുന്നത്. അല്‍പ്പം മുമ്പ് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടത് ലക്ഷ്മിനായരുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് മൂലമാണ്.

ഇരുപതു ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും കോളജിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് നടത്തിയ ചര്‍ച്ച ലക്ഷ്മി നായരുടെ കടുംപിടുത്തത്തെ തുടര്‍ന്ന് പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. രാജിയില്‍ക്കുറഞ്ഞൊന്നിനും തങ്ങള്‍ തയാറല്ലെന്ന് വിദ്യാര്‍ത്ഥികളും നിലപാട് എടുത്തതോടെ ചര്‍ച്ച പൊളിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാമെന്നായിരുന്നു ലക്ഷ്മി നായരുടെ നിലപാട്. പക്ഷേ കോളജില്‍ അദ്ധ്യാപികയായി തുടരും. വേണമെങ്കില്‍ ഈ അധ്യന വര്‍ഷത്തില്‍ ലക്ഷ്മി നായരെ മാറ്റി നിര്‍ത്താമെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജിയില്‍ കുറഞ്ഞൊന്നിനും തയാറല്ലെന്നു വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ സമരം തുടരുമെന്ന് അറിയിച്ചു. തുടര്‍ന്ന് മാനേജ്മെന്റ് ഇവരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ എഴുതിവാങ്ങുകയും ചെയ്തു.

സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തോടെ ഇന്നുതന്നെ ലോ അക്കാദമി പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്നും അവധിയെടുക്കാമെന്നും അറിയിച്ചു. പ്രിന്‍സിപ്പലിനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താമെന്ന് മാനേജ്മെന്റും വ്യക്തമാക്കി. തുടര്‍ന്നാണ് നിലപാടറിയിച്ച് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയത്.

അതേസമയം, കോളജിനു സമീപത്ത് വന്‍ സന്നാഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ചെറിയ തോതിലുള്ള സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും കോളജ് ഡയറക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെയാണ് വിട്ടുവീഴ്ചയ്ക്ക് നാരായണന്‍ നായര്‍ തയാറായത്.
പ്രശ്നപരിഹാരം ഉടനുണ്ടാകണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വിദ്യാര്‍ത്ഥിസമരത്തിന് ഉടന്‍ പരിഹാരം കാണണമെന്നു വി എസ്.

Top