ആലപ്പുഴ സൗത്ത് സിഐയും എസ്‌ഐയും കൈക്കൂലി വാങ്ങിയത് പത്ത് ലക്ഷം; നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം മുക്കി;

കൊച്ചി: ആലപ്പുഴയിലെ നടിയുടെ പീഡനവാര്‍ത്ത മുക്കാന്‍ ആലപ്പുഴ സൗത്ത് എസ് ഐയും സി ഐയും വാങ്ങിയത് പത്ത് ലക്ഷമെന്ന് ആരോപണം. ഒരാഴ്ച്ചമുമ്പാണ് ആലപ്പുഴയിലെ ആര്‍ക്കേഡിയ റിജന്‍സിയില്‍ പ്രമുഖ സിനിമാതാരത്തെ പീഡിപ്പിക്കാന്‍ ജീവനക്കാരന്‍ ശ്രമിച്ചത്. സംഭവം ഹോട്ടലിന് വന്‍ മാനക്കേടാകുമെന്ന് കണ്ടതോടെ സംഭവം മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചുവയ്ക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തിട്ടും സംഭവമറിഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഹോട്ടലിനുവേണ്ടി വാര്‍ത്ത മുക്കി. എന്നാല്‍ ധീരമായി പ്രതികരിക്കുന്ന നടിയും ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിമിണ്ടിയില്ല.

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഇന്ന് വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഹോട്ടല്‍ മുറിയുടെ ഡ്യൂപ്ലിക്കേറ്റ് ലോക്ക് കൈവശപ്പെടുത്തിയാണ് ഹോട്ടല്‍ ജീവനക്കാരന്‍ നടിയുടെ മുറിയില്‍ എത്തിയത്. ഉറക്കത്തിലായിരുന്ന നടിയെ കേറി പിടിക്കാന്‍ ശ്രമം നടത്തിയോടെ നടി മുറിയ്ക്ക് പുറത്തേയ്ക്ക് ഓടുകയായിരുന്നു. പിന്നീട് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും വാര്‍ത്ത പുറംത്തെത്തിയില്ല. മുറിയുടെ രഹസ്യ കോഡുള്‍പ്പെടുന്ന കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് കൈവശപ്പെടുത്തിയാണ് നടിയുടെ മുറിയിലേയ്ക്ക് പ്രതി എത്തിയത്. ഇത് പുറത്തായാലുണ്ടാകുന്ന മാനക്കേട് ഭയന്നാണ് ഹോട്ടല്‍ അധികൃതര്‍ സംഭവം മറിച്ചുവയ്ക്കാന്‍ നീക്കം നടത്തിയത്. ഇത് മുതലാക്കിയത് എസ് ഐയും സി ഐയും ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി വിദേശികളുള്‍പ്പെടെ താമസിക്കുന്ന ആലപ്പുഴയിലെ പ്രധാന ഹോട്ടലിലാണ് ഈ സംഭവം നടന്നത്. സിനിമാക്കാരുടെ ഇഷ്ടഹോട്ടലുകൂടിയാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി ഹോട്ടലിലെ അതിഥികുടെ മുറിയില്‍ കയറുക എന്ന ഞെട്ടിയ്ക്കുന്ന സംഭവമാണ് ആര്‍ക്കേഡിയയില്‍ നടന്നത്.

Top