കൊച്ചി: ഭാവനയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത്. പ്രമുഖ നടിയെ ആലപ്പുഴയിലെ ഹോട്ടലില്‍ വച്ച് ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടിയുടെ പരാതിയെ തുടര്‍ന്ന് ജിവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. മലയാളത്തിലെ നായക താരമായ ഇവരെ മുറിയില്‍ കയറിയാണ് ഹോട്ടലിലെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേത്. ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്, ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവര്‍ത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നടി അഭിനയിക്കുയായിരുന്ന സിനിമയുടെ പ്രവര്‍ത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് നടി പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്റ് ചെയ്തു. മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കേസിന്റെ വിശദാംശങ്ങള്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനോ, ആലപ്പുഴ സിഐ ഓഫീസോ പുറത്തു വിട്ടിട്ടില്ല. പ്രതിയുടെ വിശദാംശം ആവശ്യപ്പെട്ട് പലതവണ ആലപ്പുഴ സൗത്ത് എസ്.ഐ, ആലപ്പുഴ സിഐ, ആലപ്പുഴ ഡിവൈഎസ്പി എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. പത്ത് ദിവസം മുമ്പാണ് നടിക്ക് നേരെ പീഡനശ്രമം നടന്നതെന്നാണ് വിവരം.
പ്രതിയുടെ പേരും പോലും പോലീസ് മറച്ചുവയ്ക്കുകയാണ്. സിനിമാ താരങ്ങളുടെ സ്ഥിരം ഹോട്ടലായ ആര്‍ക്കേഡിയിയില്‍ സംഭവം. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ധീരമായ നിലപാടുകള്‍ സ്വീകരിച്ച് ശ്രദ്ധേയമായ താരത്തിനുനേരെയാണ് പീഡന ശ്രമം നടന്നത്. എന്നാല്‍ അവരിതുവരെ ഇക്കാര്യത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല.
ഹോട്ടലിനെ സംരക്ഷിക്കാന്‍ പോലീസും മാധ്യമങ്ങളും ശ്രമിച്ചതോടെ ജീവനക്കാരന്റെ പേരുപോലും ഇതുവരെ പുറത്ത് വന്നിട്ടില്ല. പീഡന കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് നിയമനുസരിച്ചാണ് ഞങ്ങള്‍ നടിയുടെ പേര് വെളിപ്പെടുത്താത്. പക്ഷെ പ്രതിയുടെ പേരോ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.