ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിലായി. ചെന്നിത്തല ചെറുകോൽ ശിവസദനത്തില്‍ സന്തോഷ് കുമാറിനെ (41) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം. കുന്നംങ്കരി മുപ്പതിൽ ചിറയില്‍ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാൻ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവർച്ച നടത്തിയത്.
പ്രദേശവാസികളെ കണ്ട് ചോദിച്ച് അന്വേഷണം നടത്തിയും സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.