
കായംകുളം: വാറ്റുകേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി തെക്ക് മണ്ടത്തില്‍ വീട്ടില്‍ അനീഷ്‌കുമാറാ(മണികണ്ഠന്‍-49)ണ് അറസ്റ്റിലായത്. പുതുപ്പള്ളി കൊച്ചുവീട്ടില്‍ ജങ്ഷന് തെക്കുഭാഗത്തുള്ള വീട്ടിലായിരുന്നു പരിശോധന.
എക്‌സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
315 ലിറ്റര്‍ കോടയും അഞ്ചുലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. മദ്യശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ വില്‍പനയ്ക്കുവേണ്ടിയാണ് ചാരായം നിര്‍മിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. എക്സെസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ ഇയാളുടെ വീട് നിരീക്ഷണത്തിലായിരുന്നു.
ഒരു ലിറ്റര്‍ ചാരായത്തിന് ആയിരം രൂപ നിരക്കിലാണ് വില്‍പന നടത്തി വന്നത്. പ്രിവന്റീവ് ഓഫീസര്‍ വി. രമേശന്‍, അന്‍സ പി. ഇബ്രാഹിം, ഐ. ഷിഹാബ്, എം. അബ്ദുല്‍ഷുക്കൂര്‍, സിനുലാല്‍, അശോകന്‍, രാഹുല്‍ കൃഷ്ണന്‍, സീനു, ഭാഗ്യനാഥ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.