ഉത്തർപ്രദേശിൽ വ്യാജമദ്യ ദുരന്തം; 17 പേർ മരിച്ചു

എത്ത: ഉത്തർപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 17 പേർ മരിച്ചു. പതിനഞ്ചിൽ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.ലുഹാരി ഡർവാദ അഡ്ജസന്‍റ് ലൗഗേര എന്നി പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിർദേശിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഒാഫീസർ, ജില്ല എക്സൈസ് ഒാഫീസർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നത്.  പ്രധാന പ്രതിയായ ശ്രീലാൽ പൊലീസ് പിടിയിലായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാഴ്ച നഷ്‌ടപ്പെട്ടവരുടേയും മറ്റും ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകും.

Top