അല്‍ദി റിസാല്‍! രണ്ടു വയസുള്ളപ്പോള്‍ ദിവസേന 40 സിഗററ്റ് വീതം വലിച്ചിരുന്ന ബാലന്‍; ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്തോനേഷ്യക്കാരനായ ആ കുട്ടി ഇങ്ങനെയാണ്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ ഒരു ചിത്രം സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന്‍ ആസ്വദിച്ച് സിഗററ്റ് വലിക്കുന്ന ചിത്രം. സ്വാഭാവികമായും ആ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ദിവസേന 40 സിഗററ്റ് വലിക്കുന്ന കുട്ടിയാണിതെന്ന ഒരു കുറിപ്പും ആ ചിത്രത്തോടൊപ്പമുണ്ടായിരുന്നു. രണ്ടുവയസുമാത്രമുള്ള ഒരു കുട്ടിക്ക് എങ്ങനെ ഇത്രയും സിഗററ്റ് വലിച്ചുതീര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു ഇതേക്കുറിച്ചറിഞ്ഞ ആളുകളെല്ലാം ചോദിച്ചുകൊണ്ടിരുന്നത്.

കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവനെ ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. കൂടാതെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പുകവലി ശീലം ഇല്ലാതാക്കാനായി പ്രത്യേകം പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപ്പാക്കി. ഏതായാലും പുനരിധിവാസം കൊണ്ട് അല്‍ദി റിസാല്‍ എന്ന നമ്മുടെ കഥാനായകന് നല്ല മാറ്റമുണ്ടായി. പുകവലി ശീലം അവന്‍ പാടെ ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ദുശ്ശീലം അവനെ പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്ഷണത്തോടുള്ള അമിത ആസക്തിയായിരുന്നു അടുത്തത്. അമിതമായി ഭക്ഷണം കഴിച്ച് ചീര്‍ത്ത റിസാലിന്റെ ചിത്രമാണ് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചത്. എന്നാല്‍ പിന്നീട് റിസാല്‍ തന്നെ തന്റെ ആസക്തികള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിക്കുകയായിരുന്നു. കൃത്യമായി ഭക്ഷണം കഴിക്കാനും മുടങ്ങാതെ വ്യായാമം ചെയ്യാനും റിസാല്‍ തയാറായി. ഇതോടെ ആരോഗ്യമുള്ള മിടുക്കനായി റിസാല്‍ മാറുകയും ചെയ്തിരിക്കുന്നു. ഇതൊരു സംഭവകഥ മാത്രമല്ല. ജീവിതത്തെ പതിയെ പതിയെ ഇല്ലാതാക്കുന്ന നിരവധി ദുശീലങ്ങള്‍ക്കടിപ്പെട്ടിരിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ഒന്നുകൂടിയാണ് റിസാന്റെ ജീവിതം. ഇത്രയും ചെറിയൊരു കുട്ടിയ്ക്ക് അവന്റെ ദുശീലങ്ങളെ വേണ്ടെന്ന് വയക്കാന്‍ സാധിച്ചെങ്കില്‍ തീര്‍ച്ചായായും നിങ്ങള്‍ക്കും സാധിക്കും എന്നാണ് റിസാന്റെ വാര്‍ത്ത പങ്കുവച്ചവര്‍ പറയുന്നത്.

Top