കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമ ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ നോര്‍ത്ത് പോലീസിന്റെ നീക്കം. കേസന്വേഷിക്കുന്ന സി ഐയുടെ നേതൃത്വിത്തിലാണ് പ്രതിയുടെ വ്യാജമൊഴിതയ്യാറാക്കി കേസ് വഴിതിരിച്ചുവിടാന്‍ നീക്കം നടക്കുന്നത്. യുവതി നല്‍കിയ പരാതിയില്‍ നിരവധി പേര്‍ക്ക് കാഴ്ച്ചവച്ചതായി വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പരാതികിട്ടിയ ഉടനെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും ഇയാളെ വിട്ടയച്ചതും സംശായാസ്പദമാണ്.
ഡിസംബര്‍ നാലു മുതല്‍ 45 ദിവസത്തോളം തന്നെ 13 പേര്‍ മാറി മാറി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ഇടുക്കി സ്വദേശിനിയായ 24 വയസുകാരി പാലാരിവട്ടം പൊലീസിനു പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ മൊഴിയെടുത്ത മജിസ്‌ട്രേറ്റും പരാതിയിലെ ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ചതായാണ് പോലീസ് പറയുന്നത്.
കൊച്ചിയില്‍ വേശ്യാവൃത്തി ചെയ്യുകയായിരുന്ന യുവതി ട്രാപ്പില്‍പെടുത്തുകയായിരുന്നുവെന്നാണ് അദീഷ് നല്‍കിയിരിക്കുന്ന മൊഴി. ഷൈനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ഇടുക്കി സ്വദേശിനിയായ യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.
ആലിന്‍ചുവടുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഡിസംബര്‍ നാലിനു ജോലിക്കെത്തിയ തന്നെ ഷൈനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം യുവതിക്കെതിരെ ഇടുക്കിയിലെ ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് പരാതി നല്‍കിയിട്ടുണ്ട്. തന്നേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് മറ്റൊരാളുമായി യുവതി നാടുവിട്ടെന്നാണ് പരാതി. ഈ പരാതിയും അന്വേഷണ സംഘം പരിശോധിച്ച് വരുകയാണ്. ഇതിനിടെ യുവതിയെ ഫ്‌ലാറ്റില്‍ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയാണെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമ അറിയിച്ചിട്ടുണ്ട്.
ആലിന്‍ചുവട് ഗാര്‍ഡന്‍ കോര്‍ട്ട് അപ്പാര്‍ട്ട്മെന്റില്‍ വീട്ടുവേലക്കാരിയായ യുവതിയെ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയൊയിരുന്നു. എറണാകുളം സ്വദേശി ഗോപകുമാര്‍ ഒരു വര്‍ഷം മുമ്പ് പാലാരിവട്ടത്ത് ഇവന്റ്മാനേജ്മെന്റ് കമ്പനി നടത്തുന്ന ഷൈന് വാടകയ്ക്ക് കൊടുത്തതാണ് 4എ ഫ്ലാറ്റ്.