ആലി ഭട്ടിന്റെ പ്രതികാരം; മദ്യപിച്ചെത്തിയ ബോഡി ഗാർഡിന്റെ പണി തെറിച്ചു

സ്വന്തം ലേഖകൻ

മുംബൈ: അഭിനയത്തിലായാലും സ്വഭാവത്തിലായാലും തന്റേതായ ശൈലിയുണ്ട് ബോളിവുഡ് താരം ആലിയ ഭട്ടിന്. ഇഷ്ടപ്പെട്ടത് കണ്ടാൽ അപ്പോൾ പ്രതികരിക്കുന്നതാണ് ആലിയയുടെ രീതി. മദ്യപിച്ചെത്തിയ ബോഡി ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാണ് ബോളിവുഡ് നടി ആലിയഭട്ടിന്റെ പ്രതികാരം. കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് കാമുകൻ സിദ്ധാർഥ് മൽഹോത്രയെ കാണാൻ വന്നതിനു ശേഷം തിരിച്ചു പോകുന്നതിന് വേണ്ടിയായിരുന്നു താരം ബോഡി ഗാർഡിനെ വിളിച്ചത്. വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നതിനിടയിൽ ഫോൺ എടുക്കുകയും സ്ഥലത്തെത്തി താരത്തിനെ വണ്ടിയിൽ കയറ്റുകയും ചെയ്തു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബോർഡിഗാർഡ് മദ്യപിച്ച് അവശനാണെന്ന കാര്യം താരത്തിന് മനസ്സിലായത്. അതിനാൽ അപ്പോൾ ആലിയ പ്രതികരിച്ചില്ല. ബോർഡി ഗാർഡ് മദ്യപിച്ചിരുന്നുവെന്ന് മനസ്സിലായതോടെ ആലിയ പേടിച്ചു. ആ അവസ്ഥയിൽ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ താരം ഒന്നും മിണ്ടാതെ നിന്നു. പിന്നീട് വീട്ടിലെത്തിയാണ് കാര്യങ്ങൾ അമ്മയെ അറിയിച്ചത്. അടുത്ത ദിസം അയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top