മുലയൂട്ടല്‍ അശ്ലീലമല്ലെന്നും കുഞ്ഞിന്‍റെ ആവശ്യമാണെന്നും അലിയ ഷഗീവ. പൊതുസ്ഥലത്ത് കുട്ടിയെ മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെയെതിര്‍ത്ത സദാചാരവാദികളുടെ പ്രതിഷേധത്തിന് മറുപടി കൊടുക്കുകയായിരുന്നു അലിയ ഷഗീവ. മുലയൂട്ടല്‍ അശ്ലീലമല്ലെന്നും കുഞ്ഞിന്‍റെ ആവശ്യമാണ് പരിഹരിക്കുന്നതെന്നുമാണ് അലിയ ഷഗീവ പ്രതികരിച്ചത്. ഇതിനെ ലൈംഗികതയായി കാണരുതെന്നും അലിയ ഷഗീവ സദാചാരവാദികളോടു ആവശ്യപ്പെട്ടു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍റിന്‍റെ മകളായ അലിയ ഷഗീവ കഴിഞ്ഞ ഏപ്രിലിലാണ് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചത്. ഇതിനെതിനെത്തുടര്‍ന്ന് സദാചാരവാദികളുടെ കടുത്ത ആക്രമണമാണ് അലിയയ്ക്കു നേരെയുണ്ടായത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അലിയ ഷഗീവ അഭിപ്രായം തുറന്നു പറഞ്ഞത്.
കുട്ടിക്ക് ആവശ്യമുള്ളപ്പോള്‍ എവിടെവെച്ചും ഏതവസരത്തിലും മുലപ്പാല്‍ നല്‍കാമെന്ന തലക്കെട്ടോടെയാണ് അലിയ ഷഗീവ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തോട് അലിയയുടെ മാതാപിതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുലയൂട്ടിനെക്കുറിച്ചുള്ള സമൂഹത്തിന്‍റെ അബദ്ധധാരണങ്ങള്‍ മാറണമെന്നാണ് അലിയ ഷഗീവയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ അലിയ ഷഗീവ കുടുംബത്തിന്‍റെയും സുഹൃത്തുകളുടെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.പൊതുസ്ഥലത്തു മുലയൂട്ടുന്നത് ലോകമെമ്പാടും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വനിതാ നേതാവ് കുട്ടിയെ മുലയൂട്ടുന്ന അടുത്തിടെ ചിത്രം വലിയ ചര്‍ച്ചയായിരുന്നു.