
ഇതര മതസ്ഥരുമായുള്ള മുസ്ലിം-ക്രിസ്ത്യൻ വിവാഹങ്ങൾ ആരോപിക്കപ്പെടുന്നതു പോലെ ലൗ ജിഹാദല്ലെന്നും മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും കോടതി. ശ്രുതിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ഹർജിയും കോടതി തള്ളി. സംസ്ഥാനത്ത് നിരപേക്ഷത പുലരണമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു.