തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇനിനെത്തുടര്‍ന്ന് നാള സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമരത്തെ തകര്‍ക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചുവെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കണെന്നാണ് ആവശ്യം. അതുവരെ സമരം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിന്‍സിപ്പലിന്റെ രാജിയാണ് ആവശ്യമെന്ന് വിദ്യാര്‍ഥികളും പ്രതികരിച്ചു.
ലോ അക്കാദമി സമരത്തെ മാനേജ്‌മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്എഫ്‌ഐ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കുംവരെ കെഎസ്യു സമരം തുടരുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു.
ഏതു പശ്ചാത്തലത്തില്‍ ആണ് എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്ന് എഐഎസ്എഫ് പ്രതികരിച്ചു. സംയുക്ത സമര സമിതിയുടെ സമരം തുടരുമെന്നും എഐഎസ്എഫ് അറിയിച്ചു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി കോളജ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എസ്എഫ്‌ഐയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നാണ് നേതാക്കള്‍ അറിയിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല. അധ്യാപികയായിപ്പോലും ലക്ഷ്മി നായരെ കോളജില്‍ പ്രവേശിപ്പിക്കില്ല. അക്കാദമി ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായിരുന്നു.