ന്യുയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ഓള്‍ സ്റ്റാഴ്‌സ് ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരം ഇന്ന് നടക്കും. അമേരിക്കയിലെ ഹോസ്റ്റൂണ്‍ സ്‌റ്റേഡിയത്തിലാണ് കളി.
സച്ചിന്റെ ആദ്യ മത്സരത്തില്‍ ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സ് സച്ചിന്റെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തറ പറ്റിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു തുടങ്ങിയ സച്ചിനെ 26 റണ്‍സില്‍ പിടിച്ചു കെട്ടാനും ഷെയ്ന്‍ വോണിനായി. വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്്.മത്സരത്തിലെ രണ്ടാം മത്സരമാണ് ഇന്നു നടക്കാന്‍ പോകുന്നത്. ഇന്ന് നടക്കുന്ന ട്വന്റ്ി 20 മത്സരത്തില്‍ മികച്ച പ്രകടം കാഴ്ച വയ്ക്കാനാണ് ഇരു ടീമുകളും തയാറെടുക്കുന്നത്.