എല്ലാ സ്പർശനത്തെയും ലൈംഗിക പീഢനമായി കരുതാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. യാദൃശ്ചികമായി സ്പർശനം ലൈംഗിക ഉദ്ദേശത്തോടെയുള്ളതെന്ന് കരുത്താനാകില്ലെന്ന് ജസ്റ്റിസ് വിഭു ബഖറു നിരീക്ഷിച്ചു. സിആർആർഐയിലെ ഒരു ശാസ്ത്രജ്ഞനെതിരെ ജീവനാക്കാരിയായ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. 2005 ൽ നടന്ന സംഭവമാണ് കേസിൽ കലാശിച്ചത്. സഹപ്രവർത്തകരുമായുള്ള തർക്കത്തിനിടെ ലാബിൽ വെച്ച് യുവതിയുടെ കൈയിലുണ്ടായിരുന്ന ടെസ്റ്റ് ട്യൂബ് തട്ടിത്തെറിപ്പിച്ചതാണ് വിവാദമായത്. ഇത് ലൈംഗിക ഉപദ്രവമാണെന്നായിരുന്നു പരാതി.