ഏതു പെണ്ണും തനിക്കുള്ളതാണെന്നു ചിന്തിക്കുന്നവർ ഇതൊന്നു വായിക്കുക

ഹെൽത്ത് ഡെസ്‌ക്

ന്യൂയോർക്ക്: തന്നെ നോക്കി ചിരിക്കുന്ന ഏതു പെണ്ണും രാത്രി തന്റെ ഒപ്പം കിടക്കാനെത്തും എന്നു ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്നു വായിക്കുക. ഇത്തരത്തിൽ ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ചിന്താശേഷിക്കു കാര്യമായ പ്രശ്‌നമുണ്ടായിട്ടുണ്ട്. ആത്മവിശ്വാസമാണ് ഇതെന്നു കരുതുന്നുണ്ടെങ്കിൽ ഇത് തെറ്റാണെന്ന റിപ്പോർട്ടാണ് പഠനങ്ങൾ നൽകുന്നത്. നിങ്ങളുടെ തലച്ചോറിലെ ചില നാഡികളാണ് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ന്യൂയോർക്കിലെ യൂണിയൻ കോളജ് ഓഫ് സ്റ്റഡീസ് അഞ്ഞൂറു യുവാക്കളെ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. നൈറ്റ് ക്ലബുകളിലും പബ്ലുകളിലും എത്തുന്ന യുവാകകളുടെ തലച്ചോറിലെ സൂക്ഷ്മ കണങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് ഇത്തരത്തിലുളള റിപ്പോർട്ട് തയ്യാറാക്കിയത്. പെൺകുട്ടികളും സ്ത്രീകളും നോക്കി ചിരിക്കുമ്പോൾ ഈ കൂട്ടത്തിലെ 90 ശതമാനം പുരുഷൻമാർക്കും ഇവരെക്കുറിച്ചു തെറ്റായ ചിന്തയാണുണ്ടാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു കാരണവും തലച്ചോറിലെ നാഡികളുടെ പ്രവർത്തനമാണ്.
അഞ്ഞൂറു പുരുഷൻമാരെ ഒരു മാസത്തോളം നീണ്ടു നിന്ന പഠനത്തിനാണ് വിധേയമാക്കിയിരിക്കുന്നത്. ഇവർ ഓരോ പ്രദേശത്തും പോകുമ്പോൾ സ്ത്രീകളെ കാണുമ്പോൾ പെരുമാറുന്നത് എങ്ങിനെ എന്നതായിരുന്നു രഹസ്യമായി നിരീക്ഷിച്ചിരുന്നത്. ബാറുകളിലും പബ്ലുകളിലും വച്ചു സ്ത്രീകളെ കാണുമ്പോൾ 90 ശതമാനം പുരുഷൻമാരും ഇവർ തങ്ങൾക്കൊപ്പം ശയിക്കാനുള്ളവരാണെന്നു ചിന്തിക്കുന്നതായണ് പഠനം. മദ്യപിച്ചു കഴിഞ്ഞാൽ 500 പേരിൽ 432 പേരും സ്ത്രീകളെ സമീപിക്കുകയും ഇവരോടു മോശമായി പെരുമാറുകയും ചെയ്തിരുന്നതായും പഠനം പറയുന്നു.
ഇത്തരത്തിൽ പെരുമാറുന്നവരുടെയെല്ലാം തലച്ചോറിലെ സെല്ലുകളിൽ ഏകദേശം സമാന രീതിയിലുള്ള സെല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇവരുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top