രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കരുത്, ഇതെന്റെ ജീവിതമാണ്: മുകേഷിനെതിരായ സമരങ്ങളെ തള്ളി ടെസ് ജോസഫ്

നടന്‍ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ് ജോസഫ് രംഗത്ത്. മീടൂ കാമ്പയിനിലൂടെയാണ് ചെയ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. താന്‍ നടത്തിയെ വെളിപ്പെടുത്തലുകളെ രാഷ്ട്രീയവത്ക്കരിച്ചതിനെതിരെയാണ് ടെസ് ജോസഫ് വിമര്‍ശനം ഉന്നയിച്ചത്. ഇതെന്റെ ജീവിതമാണെന്നും ടെസ് പറഞ്ഞു.

‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുത്’- ടെസ് ട്വിറ്ററിലെ കുറിപ്പില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളില്‍ വേണം. എന്താണ് 19 വര്‍ഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ കഥകള്‍ പറയുന്ന സാഹചര്യം കാണുന്നില്ലേ? വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്- ടെസ് പറഞ്ഞു.

Top