അരുണ്‍ ജെയ്റ്റലിയുടെ മകളുടെ വിവാഹത്തിന് ചെലവഴിച്ചത് 55 കോടി? ഇവിടെ 2.5 ലക്ഷം അവിടെ 55 കോടി!

ന്യുഡല്‍ഹി : നോട്ട് വിവാദം കത്തിപ്പുകയുമ്പോള്‍ ബിജെപി നേതാക്കളുടെ ധൂര്‍ത്തീനെതിരെ വീണ്ടും ആരോപണം .നോട്ട് റദ്ദാക്കല്‍ എത്തിയതിന് ശേഷം കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ മകളുടെ വിവാഹം 5000 കോടി ചെലവഴിച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടിയത് വന്‍ വാര്‍ത്തയായിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടനല്‍കിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ബിജെപി നേതാവിന്റെ മകളുടെ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. അത് വെറും നേതാവല്ല. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മകളുടെ കല്യാണ ഫോട്ടോയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. വിനീത് മെഹ്‌റ എന്ന ഡല്‍ഹി സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അരുണ്‍ ജെയ്റ്റലിയുടെ മകളുടെ വിവാഹത്തിന് പൊടിച്ചത് 55 കോടിയാണ്. എന്നിട്ട് ജനങ്ങളോട് 2.5 ലക്ഷം രൂപകൊണ്ട് കല്യാണം നടത്താന്‍ പറയാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നു? ഇത് കള്ളപ്പണമോ അല്ലാത്തതോ? വിനീത് ചോദിക്കുന്നു. 2015 ഡിസംബറിലായിരുന്നു ജെയ്റ്റലിയുടെ മകളുടെ വിവാഹം നടന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കിയത്. പുതിയ നോട്ടുകള്‍ എത്തിയെങ്കിലും അവ ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് പരിധിവച്ചിരിക്കുന്നതിനാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്ന തുക അന്നന്നത്തെ ആവശ്യങ്ങള്‍ക്കുപോലും തികയാത്ത അവസ്ഥയില്‍ നട്ടം തിരിയുകയാണ് ഇന്ത്യയിലെ സാധാരണക്കാര്‍. വിവാഹ ആവശ്യം പറഞ്ഞു പോലും എടുക്കാവുന്നത് തുച്ഛമായ തുകയാണ്. ഇതേ സമയത്താണ് ബിജെപി നേതാക്കളുടേയും ധനകാര്യമന്ത്രിയുടേയും ധൂര്‍ത്തിന്റെ കഥകള്‍ പ്രചരിക്കുന്നത്.

Top