![](https://dailyindianherald.com/wp-content/uploads/2016/05/jisha-jijimon.png)
പെരുമ്പാവൂര്‍: വിവാദമായ ജിഷ കൊല്ലക്കേസ് അന്വേഷിക്കിക്കുന്ന സംഘത്തലവന്‍ ഡിവൈഎസ്പി ജിജിമോനെതിരെ ഗുരുതര ആരോപണങ്ങള്‍. കോതമംഗലത്ത് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കുവേണ്ടി ഒത്തുകളിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ഡിവൈഎസ്പി ജിജിമോന്‍. ആഭ്യന്തരമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ഏറെ ദിവസങ്ങളായി പെരുമ്പാവൂര്‍ ജിഷ കൊലപാകം അന്വേഷിക്കുന്നത്.
മൂവാറ്റുപുഴയില്‍ ജോലി ചെയ്യവേ മാവേലിക്കരക്കാരായ ദമ്പതികളുമായിച്ചേര്‍ന്ന് മുംബൈ സ്വദേശിയായ വ്യവസായിയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ ജിജിമോന്‍ വകുപ്പുതല നടപടി നേരിട്ടതായുള്ള രേകഖകള്‍ പുറത്ത് വന്നിരുന്നു.
കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറി കെ ജി പുരുഷോത്തമന്‍ സംഭവം സംബന്ധിച്ച് ഡി ജി പിക്ക് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഈ കേസ്സില്‍ ജിജി മോനെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. നടപടിക്ക് കാരണമായ സംഭവത്തെക്കുറിച്ചും പരാതിക്കാരന്റെ പേരുവിവരങ്ങളും ഇയാള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പും പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് ആര്‍ കൃഷ്ണദാസ് 2014 ഓഗസ്റ്റ് 26ന് ഒപ്പുവച്ച് നല്‍കിയ മറുപടിക്കൊപ്പെം ചേര്‍ത്തിട്ടുണ്ട്.
പരാതിക്കാരനായ മുംബൈയിലെ വ്യവസായി നീലേഷ് ജെ ഷായെ റിട്ടയേഡ് എസ് പി ഗോപാലകൃഷ്ണപിള്ളയുടെ സമ്മര്‍ദ്ദത്താല്‍ മൂവാറ്റുപുഴ പൊലീസ്‌റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും ഡിവൈ എസ് പി ജിജിമോന്‍, സി ഐ യൂനസ,് എസ് ഐ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പണവും ചെക്കും വാങ്ങിയെന്നുമാണ് പരാതിയുടെ ഉള്ളടക്കമെന്നും വിവവരാവകാശ നിയമപ്രകാരം പുരുഷോത്തമന് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീലേഷ് ഷാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജിജിമോനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അടിവസ്ത്രത്തില്‍ നിര്‍ത്തിയിരുന്ന തന്നെ റോഡില്‍ക്കൂടി നടത്തിച്ചെന്നും കാറില്‍നിന്നും പണവും ചെക്ക് ബുക്കും മറ്റും എടുപ്പിച്ചെന്നും കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയെന്നൂമാണ് നീലേഷ് ഷാ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
മാവേലിക്കരക്കാരായ ദമ്പതികളുമായി നീലേഷ് ഷാക്ക് വ്യാപാര ഇടപാടുകളുണ്ടായിരുന്നു. ഈ വകയില്‍ ഇവര്‍ ഷാക്ക് 20 ലക്ഷത്തോളം രൂപ നല്‍കാനുണ്ടായിരുന്നു. ഈ തുക കിട്ടുന്നതിനായി ഷാ നിയമനടപടികളുമായി നീങ്ങുകയും തുക ഇവരില്‍ നിന്നും ഈടാക്കുന്നതിന് അനുകൂലമായ കോടതിവിധി നേടുകയും ചെയ്തിരുന്നു. ഇതുപ്രകാരമുള്ള അറിയിപ്പ് മൂവാറ്റുപുഴ ഡിവൈ എസ് പിക്ക് നേരില്‍ നല്‍കുന്നതിനും വിവരങ്ങള്‍ ധരിപ്പിക്കുന്നതിനുമാണ് നീലേഷ് ഷാ മൂവാറ്റുപുഴയിലെത്തിയത്.
വിവരങ്ങള്‍ മനസ്സിലാക്കിയ ഡിവൈ എസ ്പി ദമ്പതികളെ വിളിച്ചുവരുത്തി പരാതി തീര്‍പ്പാക്കി. 20ലക്ഷം രൂപ ദമ്പതികള്‍ നീലേഷ് ഷാക്ക് നല്‍കിയാണ് പരാതി ഒത്തുതീര്‍പ്പാക്കിയതെന്നാണ് പുറത്തായ വിവരം. ഇതിനുശേഷമാണ് സംഭവത്തില്‍ ജിജി മോന്‍ പ്രതിസ്ഥാനത്തെത്തിയ ട്വിസ്റ്റ്. പണം കൈപ്പറ്റി താന്‍ സ്ഥലം വിടുന്നതിന് മുമ്പുതന്നെ ദമ്പതികളിലെ സ്ത്രി നല്‍കിയ വ്യാജപരാതിയുടെ പേരില്‍ തന്നെ അറസ്റ്റുചെയ്യുമെന്ന് ഭീഷിണിപ്പെടുത്തി ജിജിമോനും സഹപ്രവര്‍ത്തകരും കൈയിലുണ്ടായിരുന്ന തുകയും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും മാനംകെടുത്തിയെന്നും കാണിച്ച് നീലേഷ് ഷാ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിയുന്നത്
മകനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെ നെല്ലിമറ്റം സ്വദേശി ഫാ. പൗലോസ് ചിറ്റായത്ത് നല്‍കിയ സ്വകാര്യ ഹര്‍ജിയിലും ജിജിമോനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പുറമേ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം തന്നെ ഈ ഉദ്യോഗസ്ഥനെതിരെ നിരവധി അഴിമതി ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. കോതമംഗലത്ത് സി ഐ ആയിരിക്കേ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഇരയെ രഹസ്യമായി പാര്‍പ്പിച്ച് വിവരങ്ങള്‍ പുറത്തുവിടാതെ ഒതുക്കി തീര്‍ത്തെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുള്ള ഉദ്യോഗസ്ഥനെ വിവാദമായ കേസ് അന്വേഷണചുമതല ഏല്‍പ്പിച്ചതിലും ദുരൂഹതയുണ്ട്