ഗോവിന്ദചാമിയെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥന്‍ ദണ്ഡപാണിയെന്ന് ആരോപണം

കൊച്ചി : സൗമ്യ വധക്കേസ് അട്ടിമറിച്ചത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെന്ന് ആരോപണം . സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ആര്‍ സുരേശനെ സുപ്രീം കോടതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതും ദണ്ഡപാണി തന്നെയാണെന്ന് മലയലി ത്ത് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേശന്‍ എതിര്\പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ അദ്ദേഹത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം നല്‍കിയത് അന്നത്തെ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറാണെന്നും ആരോപണം . ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. സൗമ്യയുടെ അമ്മയും കേസ് പരാചയപ്പെട്ടയ്തില്‍ പ്രതികരിച്ചിരുന്നു. കേസ്‌ പരാജയപ്പെട്ടതില്‍ അഭിഭാഷകരുടെ പിഴവുണ്ട്‌. സര്‍ക്കാരിന്റെ ഇടപെടലിലും വീഴ്ച സംഭവിച്ചുവെന്നും അമ്മ കുറ്റപ്പെടുത്തി. മകള്‍ക്ക്‌ നീതി കിട്ടാനുള്ള പോരാട്ടം ഇനിയും തുടരുമെന്നും. ഒന്നുമറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ്‌ ഗോവിന്ദച്ചാമിക്ക്‌ അനുകൂലമായി മാര്റുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അഭിഭാഷകരുടെ പിഴവുപരിഹരിക്കുവാന്‍ സാര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്ന നടപടിയുണ്ടാകണമെന്നും സുമതി പറഞ്ഞു. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും വിധി ഇത്തരത്തിലായി. ഇത്തരമൊരു കോടതി ഉത്തരവുമൂലം കൂടുതല്‍ സൗമ്യമാരെ സമൂഹത്തില്‍ സൃഷ്ടിക്കാനെ ഉതകൂയെന്നും അവര്‍ പറഞ്ഞു.saumya-middle-aged-man
ദണ്‍ഡപാണിക്കെതിരെ മുമ്പും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി അഴിമതി കേസുകളില്‍ അദ്ദേഹം ഇടപെട്ടിരുന്നു എന്നാണ് ആരോപണം. തോമസ് പി ജോസഫിനെ സൗമ്യ കേസ് വാദിക്കുവാന്‍ പൊടുന്നനെ നിശ്ചയിച്ചതും ഉമ്മന്‍ചാണ്ടിയാണ്. സുരേശന്‍ നന്നായി വാദിച്ചിരുന്ന കേസ് എന്തിനാണ് തോമസ് പി ജോസഫിന് നല്‍കിയെന്നതും ദുരൂഹമാണ്.

തോമസ് പി ജോസഫിന്റെ കഴിവു കേടുകൊണ്ടാണ് ഗോവിന്ദചാമിക്ക് നാമമാത്ര ശിക്ഷ ലഭിച്ചത്. സുരേശനോട് തോമസ് ജോസഫിനെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സമയമില്ലെന്ന് പറഞ്ഞതിന് തെളിവുകളുണ്ട്. മന്ത്രി എ കെ ബാലന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പ്രതിയെ കൊണ്ട് 164-ാം വകുപ്പു പ്രകാരം രഹസ്യമൊഴി എടുപ്പിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് നിയമമന്ത്രി പറഞ്ഞു.images

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ 100 ദിവസം പിന്നിട്ട ഒരു സര്‍ക്കാര്‍ മാറ്റാത്തതെന്താണെന്ന ചോദ്യം ബാക്കിയാവുന്നു. പിണറായി മന്ത്രിസഭയെ നയിച്ചു കൊണ്ടിരിക്കുന്ന വിവരക്കേടാണ് കാരണം. സൗമ്യ വധക്കേസില്‍ തെറ്റായ കോടതി വിധി മാധ്യമങ്ങളില്‍ വന്നപ്പോള്‍ കാള പെറ്റെന്നു കേട്ടതും കേരള നേതാക്കള്‍ കലമെടുത്തതും പരിഹാസമായി.

പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോള്‍ കേസുതോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഒറ്റകൈയ്യനായ ഗോവിന്ദച്ചാമി എങ്ങനെ സൗമ്യയെ തള്ളിയിട്ടു എന്ന ചോദ്യത്തിനു പോലും പ്രോസിക്യൂഷന് മറുപടി നല്‍കാനായില്ല. പുന പരിശോധനാഹര്‍ജി നല്‍കുമ്പോള്‍ കോടതികളില്‍ നിന്നും സര്‍ക്കാര്‍ ബാക്കി കൂടി കേള്‍ക്കും. തോമസ് ജോസഫിന് മന്ത്രിമാര്‍ തള്ളി പറഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം.

അതേസമയം അഡ്വ. ആളൂരിനെതിരേ അന്വേഷണം നടത്തണമെന്നും ആരാണ്‌ അദ്ദേഹത്തിനു പ്രതിഫലം നല്‍കിയതെന്നു കണ്ടെത്തണമെന്നും സൗമ്യയുടെ അടുത്ത ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഗോവിന്ദച്ചാമിക്ക്‌ ജയിലില്‍ സുഖ ജീവിതം നല്‍കിയവരെക്കുറിച്ചും അന്വേഷിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.മകള്‍ക്ക്‌ നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും സുമതി കൂട്ടിച്ചേര്‍ത്തു. ഒന്നുമറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ്‌ കുഴച്ചുമറിച്ചു. അഭിഭാഷകരുടെ പിഴവു പരിഹരിക്കത്തക്ക നടപടിയുýാ‍കണമെന്നും അമ്മ വ്യക്തമാക്കി. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും വിധി ഇത്തരത്തിലായി. കോടതി ഉത്തരവ്‌ കൂടുതല്‍ സൗമ്യ സംഭവങ്ങള്‍ സൃഷ്ടിക്കാനെ ഉതകൂയെന്നും അവര്‍ പറഞ്ഞു.

അതേസമയം സൗമ്യ വധക്കേസില്‍ സര്‍ക്കാറിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. പ്രോസിക്യൂഷെന്‍റ ഭാഗത്ത് നിന്ന് വീഴ്ച്ച വരുത്തിയതിന് തെളിവില്ല. കേസുകള്‍ കഴിഞ്ഞ സര്‍ക്കാറിെന്‍റ തുടര്‍ച്ചയാണ്. ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാക്ഷിയില്ല. വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്നും ഇതിനായി അഡ്വ ജനറലുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എ സുരേഷനെ സുപ്രീംകോടതിയില്‍ സഹായിക്കാന്‍ നിയോഗിച്ചിരുന്നുവെന്നും സുരേഷനെ ബന്ധപ്പെെട്ടങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്നും മന്ത്രി പറഞ്ഞു.

കൊലപാതകക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് നിയമ മന്ത്രി എ.കെ ബാലന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി നേരത്തെ പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.

ഏറ്റവും പുതിയ വാര്‍ത്തകളയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് Like  ചെയ്യുക. https://www.facebook.com/DailyIndianHeraldnews/

Top