ന്യൂഡൽഹി: കടുകട്ടി വാക്കുകൾ ഉപയോഗിച്ച് ആളുകളെ ഇടക്കിടെ ശശിതരൂർ ഞെട്ടിക്കാറുണ്ട്. ബി.ജെ.പി ഭരണത്തെ വീണ്ടും കടുകട്ടിവാക്കിലൂടെ ഞെട്ടിച്ചിരിക്കുകയാണ് തരൂർ. അലൊഡോക്‌സഫോബിയ (Allodoxaphobia) എന്ന പുതിയ വാക്ക് ഉപയോഗിച്ചാണ് ട്വിറ്ററിൽ വിമർശിച്ചിരിക്കുന്നത്.
അഭിപ്രായപ്രകടനങ്ങളോടുള്ള അകാരണ ഭയം എന്നാണ് ഇതിന്റെ അര്‍ഥം. ‘ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അലൊഡോക്‌സഫോബിയ എന്ന വാക്കിനെ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് ഗ്രീക്കില്‍ ഇങ്ങനെ എഴുതി. ‘Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം’