കേരളത്തിന് ഭക്ഷണവും വസ്ത്രവുമൊന്നും ആവശ്യമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ‘ആവശ്യം ഇലക്ട്രീഷ്യന്മാരെയും പ്ലംബര്‍മാരെയും’

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവിതം തിരിച്ചു കൊണ്ടുവരാന്‍ കേരളത്തിന് ഇനി വേണ്ടത് ഭക്ഷണവും വസ്ത്രവുമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇലക്ട്രീഷ്യന്മാരെയും പ്ലബംര്‍മാരെയുമാണ് ആവശ്യമെന്ന് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ജപ്പാനും കേരളത്തെ സഹായിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യമെമ്പാടും നിന്ന് കേരളത്തിന് ധനസഹായം ലഭിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ച് അയക്കുകയും ചിലത് പണമായും സഹായിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി അനുവദിച്ചു. എംപി വികസന ഫണ്ടിലെ ഒരു കോടി രൂപ പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിഡുവും സ്പീക്കര്‍ സുമിത്ര മഹാജനും സംയുക്തമായി യോഗം വിളിച്ച് ചേര്‍ത്തു. കേരളത്തിവെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ആസാം മുഖ്യമന്ത്രി മൂന്ന് കോടിയും തെലങ്കാന ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മൂഹമ്മദ് മഹ്മൂദ് അലി ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കി.

Top