അല്‍ഫോന്‍സ് കണ്ണന്താനം ഭരണമികവിന്റെ തന്ത്രശാലി…കുമ്മനത്തേയും സുരേഷ് ഗോപിയേയും തഴഞ്ഞ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താന്‍

ദില്ലി: കേരളത്തിലെ ക്രിസ്ത്യാനികളുടെ വോട്ടിൽ കണ്ണ് നട്ട് ബി.ജെ.പി കേന്ദ്രര നേതൃത്വം ചടുലമായ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നു.  മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രസഹമന്ത്രിയാകുമെന്ന് സൂചന. നാളെ രാവിലെ 10.30നാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കണ്ണന്താനത്തിന്റെ മന്ത്രി സഭാ പ്രവേശനത്തിലൂടെ കേരളത്തിലെ കേരളത്തിലെ ന്യൂനപക്ഷത്തെത്തെ ന്യൂനപക്ഷ സമുധായത്തെ കൂടെ നിർത്തുക എന്ന തന്ത്രം പയറ്റിയിരിക്കകയാണ്.സംസ്ഥാനത്തെ മറ്റു ബിജെപി നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രിയാകാനൊരുങ്ങുന്നത്. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരേഷ് ഗോപിക്കും സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവരെ എല്ലാം തഴഞ്ഞ് അപ്രതീക്ഷിതമായി കണ്ണന്താനം ഈ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

അശ്വനി കുമാര്‍ ചൗബി (ബീഹാര്‍ ലോക്സഭാ എംപി), ശിവ പ്രതാപ് ശുക്ല (യുപി രാജ്യസഭാ എം.പി), വീരേന്ദ്രകുമാര്‍ (മധ്യപ്രദശ് ലോക്സഭാ എംപി), അനന്ത്കുമാര്‍ ഹെഗ്ഡേ (കര്‍ണാടക ലോക്സഭാ എംപി), രാജ്കുമാര്‍ സിംഗ് (ബീഹാര്‍ ലോക്സഭാ എംപി), ഗജേന്ദ്രസിംഗ് ശെഖാവത്ത് (രാജസ്ഥാന്‍ ലോക്സഭാ എംപി), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ് ലോക്സഭാ), ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൂടാതെ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ണന്താനവും പൂരിയും ഒഴിച്ച്‌ ബാക്കിയെല്ലാവരും നിലവില്‍ എംപിമാരാണ്. അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ രാജ്യസഭയിലോ ലോക്സഭയിലോ അംഗത്വം നേടണമെന്നാണ് ചട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച മോദിയും അമിത് ഷായും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്‌എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമിത് മോദിയെ കാണാനെത്തിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനസംഘടന. 81 അംഗങ്ങളെയാണ് ഭരണഘടനാപരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക. നിലവില്‍ മന്ത്രിസഭയില്‍ 73 അംഗങ്ങളുണ്ട്. ഇതോടൊപ്പം രാജിവച്ചവര്‍ക്കും പകരം ആളുകളെ കണ്ടെത്തണം.

ഭരിക്കാന്‍ അറിയാവുന്നവരെ അധികാരം ഏല്‍പ്പിക്കുക എന്ന മോദിയുടെ നയം തന്നെയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസഭാ പ്രവേശത്തിലൂടെ തെളിയുന്നത്. മോദി- അമിത് ഷാ ദ്വയത്തെ അടുത്തറിയാവുന്നവര്‍ക്ക് ഈ തീരുമാനം അത്ഭുതമല്ല. അതിന് അപ്പുറത്തേക്ക് കേരളത്തില്‍ തമ്മിലടിച്ചു നിന്ന ബിജെപി ഗ്രൂപ്പുകള്‍ക്കുള്ള താക്കീത് കൂടിയാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം.

നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ ബിജെപി പാളയത്തില്‍ എത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്തിയായിരിക്ക തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമാണ്.കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി സംസ്ഥാനനേതൃത്വത്തിനും ഏറ മാനങ്ങളുള്ള രാഷ്ട്രീയനേട്ടമാണ് സമ്മാനക്കുക. മദ്ധ്യകേരളത്തില്‍ എന്‍ഡിഎയുടെ സ്വാധീനം കൂടുന്നതിന് ഇത് സഹായകരമാകും. കേന്ദ്രമന്ത്രിയായി കേരളത്തില്‍ മത്സരിക്കാനുള്ള അവസരവും ഇതോടെ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കൈവരും. വിഭാഗീയതയില്‍ തട്ടി ഭിന്നിച്ചു നില്‍ക്കുന്ന സംസ്ഥാനനേതൃത്വത്തിനുള്ള താക്കീതു കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തുനിന്നു സാദ്ധ്യത കല്‍പ്പിച്ച എല്ലാ നേതാക്കളേയും മറികടക്കാന്‍ മോദിക്ക് ഭരണതന്ത്രജ്ഞത എന്ന ഒറ്റക്കകാര്യം കൊണ്ട് സാധിച്ചു.

ബിജപി കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നേരത്തേ പരിഗണിച്ചെങ്കിലും പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഡല്‍ഹിയെ അടുത്തറിയാവുന്ന നേതാവുകൂടിയാണ് കണ്ണന്താനം. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തന്‍. ഡല്‍ഹിയെ ഇളക്കി മറിച്ച ഐഎസ്‌എസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു കണ്ണന്താനം. ഡല്‍ഹിയിലെ അനധികൃത കെട്ടിട നിര്‍മ്മാണമെല്ലാം പൊളിച്ചു കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥന്‍. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗത്തെ ഇന്നും ആരാധനയോടെ കാണുന്ന സമൂഹം ഡല്‍ഹിയിലുണ്ട്.

ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2006ല്‍ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ പദവി രാജിവച്ച്‌ ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ കാലാവധി തികയ്ക്കുന്നതിന് മുമ്പ്   രാജിവച്ച്‌ ബിജെപിയില്‍ ചേരുകയായിരുന്നു.നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ‘ദേവികുളം സബ്കളക്ടര്‍,’മില്‍മ’ മാനേജിങ്ങ് ഡയറക്ടര്‍, കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡവലപ്പ്മെന്റ് അഥോറിറ്റി കമ്മീഷണര്‍, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1994-ല്‍ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നല്‍കി. ഇതില്‍ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവ നേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇന്റര്‍നാഷണല്‍ മാഗസീന്‍ തിരഞ്ഞെടുക്കുകയുണ്ടായി.

കോട്ടയം ജില്ലയില്‍ മണിമല ഗ്രാമത്തില്‍ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ലാണ് അല്‍ഫോന്‍സ് ജനിച്ചത്. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കേവലം 42% മാര്‍ക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത് . അതിനു ശേഷമാണ് തോല്‍ക്കില്ല എന്ന പ്രതിജ്ഞ എടുക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പടുത്തിയിട്ടുണ്ട്. അതിനു ശേഷം സാമ്പത്തിക    ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എട്ടാം റാങ്കോടെയാണ് അദ്ദേഹം വിജയിച്ചത്.സര്‍വ്വീസിലിരിക്കെ ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നു നിന്ന അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ഐഎഎസ് ഉപേക്ഷിച്ചപ്പോള്‍ അത് ആര്‍ക്കും അത്ഭുതമായിരുന്നില്ല. എന്നാല്‍ വിജയിച്ച്‌ എം എല്‍എ ആയിരിക്കെ കാവിക്കൂടാരമേറിയതില്‍ പലര്‍ക്കും അമ്ബരപ്പായിരുന്നു. അന്ന് മൂക്കില്‍ വിരല്‍ വച്ചവരുടെ കണ്ണു തള്ളിക്കുന്നതാണ് കണ്ണന്താനത്തിന്റ ഈ പുതിയ സ്ഥാനലബ്ധി. അല്ലെങ്കിലും സാധാരണക്കാര്‍ മനസ്സില്‍ കാണുമ്ബോള്‍ മാനത്തു കാണുന്നവരാണല്ലോ തന്ത്രജ്ഞര്‍. അല്‍ഫോന്‍സ് കണ്ണന്താനം സംശയമില്ലാത്ത തന്ത്രശാലി തന്നൈ

മതേതര പരിവേഷത്തിന് പുതിയ മാനങ്ങള്‍ നല്‍കി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി മാറി ബിജെപി രാഷ്ട്രീയത്തിലും സജീവമായി വ്യക്തിയാണ് കണ്ണന്താനം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ അല്‍ഫോന്‍സ് കണ്ണന്താനം നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്രത്തില്‍ അധികാരം പിടിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മോദി നടപ്പാക്കിയ ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാന്‍ പ്രചരണത്തിനിറങ്ങിയ വ്യക്തികളില്‍ ഒരാളുമായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പൊതു വിലയിരുത്തല്‍ ഉള്ളത്. അതുകൊണ്ട് കൂടിയാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയതും.

 

Top