കേരളത്തിന്‍റെ പ്രതിനിധിയായി കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തു.മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമെന്ന് കുമ്മനം

ദില്ലി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ 13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിര്‍മ്മല സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നവര്‍ക്ക് ക്യാബിനെറ്റ് പദവി. ക്യാബിനെറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏറ്റവും ഒടുവിലായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ്. പിന്നാലെ നിലവില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ക്യാബിനെറ്റ് പദവിയോടെ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ വാണിജ്യ സഹമന്ത്രിയായ ആന്ധ്രപ്രദേശില്‍ നിന്നുള്ള നിര്‍മ്മല സീതാരാമന്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്ററികാര്യ സഹമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ക്യാബിനെറ്റ് പദവിയുള്ള നാലാമത്തെ മന്ത്രി.

അതേമസമയം മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും, മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കം കൂട്ടുമെന്നും കുമ്മനം പറഞ്ഞു.കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനംനൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നും, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണു മന്ത്രിസ്ഥാനമെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.മാത്രമല്ല, കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്കു ചിറകു നല്‍കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്‍പത് പുതുമുഖങ്ങളാണ് കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിമാരായത്. ഉത്തര്‍പ്രദേശില്‍ നിന്ന് ശിവപ്രതാപ് ശുക്ലയാണ് ആദ്യം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമായിരുന്ന ബീഹാറില്‍ നിന്നുള്ള എംപി അശ്വനി കുമാര്‍ ചൗബേ പിന്നീട് സത്യപ്രതിജ്ഞ ചെയ്തു.
മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വീരേന്ദ്രകുമാര്‍ കര്‍ണാടകയിലെ ഉത്തരകന്നഡയില്‍ നിന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ എന്നിവരും ചുമതലയേറ്റു. ബ്യൂറോക്രാറ്റുകള്‍ കൂട്ടത്തോടെ മന്ത്രിസഭയിലേക്ക് എത്തിയെന്ന പ്രത്യേകതയും പുനസംഘടനയ്ക്കുണ്ട്. 1975ലെ ഐഎസ് ബാച്ച് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആര്‍കെ സിങ് സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന ഹര്‍ദ്ദീപ് സിങ് പൂരി കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞു. രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് എന്നിവരും മോഡി മന്ത്രിസഭയിലെത്തി.ഒ രാജഗോപാലിനും പിസി തോമസിനും ശേഷം ബിജെപി മന്ത്രിസഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയെന്നുള്ള പ്രത്യേകതയുമുണ്ട്.

Top