സണ്ണിക്കു കിട്ടുന്ന പരിഗണന കിട്ടുമെങ്കിൽ പോൺ സിനിമയിൽ അഭിനയിക്കാനും തയ്യാർ: രാഖി സാവന്ത്

സിനിമാ ഡെസ്‌ക്

മുംബൈ: ഇന്ത്യൻ സിനിമയിലെ പോൺ താരമായ സണ്ണി ലിയോണിനു അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന പരാതി ഇന്ത്യയിലെ സാധാരണക്കാർക്കു മാത്രമല്ല മറ്റൊരു സിനിമാ താരത്തിനും ഉണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം അത്രത്തോളം പ്രാധാന്യമാണ് സണ്ണിയ്ക്കു ഇന്ത്യൻ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ ശക്തമായ രംഗത്ത് എത്തിയിരിക്കുന്നത് എന്തും തുറന്നു കാട്ടാൻ മടിക്കാത്ത രാഖി സാവന്താണ്. ഇത്രത്തോളം പ്രധാന്യം സണ്ണിക്കു ലഭിക്കുന്നുണ്ടെങ്കിൽ താനും പോൺ ചിത്രങ്ങളിൽ അഭിനയിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇപ്പോൾ രാഖി നടത്തിയിരിക്കുന്നത്.
സണ്ണിക്കു അമിതമായ പ്രധാന്യം ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന അഭിപ്രായതതിൽ ഇപ്പോഴും രാഖി ഉറച്ചു നിൽക്കുകയാണ്. സണ്ണിയെ ഇന്ത്യയിൽ നിന്നും നാടുകടത്തണമെന്ന അഭിപ്രായവും നേരത്തെ തന്നെ രാഖി പറഞ്ഞിരുന്നു. സണ്ണി ബോളിവുഡിൽ എത്തിയതോടെ തന്നെപ്പോലുള്ള ഐറ്റം ഡാൻസുകാർക്കും വാർത്താപ്രാധ്യാനവും, അവസരവും കുറഞ്ഞതാണ് രാഖിയെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല സണ്ണിക്ക് അമീർഖാൻ, ഷാരൂഖ് ഖാൻ എന്നിവർ പിൻതുണ നൽകുന്നതിനെയും രാഖി എതിർക്കുന്നു. സണ്ണിയുടെ അമിതമായ മേനി പ്രദർശനം മൂലം പല സിനിമകളും ബോക്‌സ് ഓഫിസിൽ തകർത്ത് ഓടുന്നുണ്ട്. അടുത്തിടെ സണ്ണി അഭിനയിച്ച സിനിമയുടെ ട്രെയിലർ നിമിഷങ്ങൾക്കകം ലക്ഷങ്ങളാണ് കണ്ടുകഴിഞ്ഞത്. ഇതെല്ലാമാണ് ഇപ്പോൾ രാഖിയെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top