![](https://dailyindianherald.com/wp-content/uploads/2016/05/amma.jpg)
ക്രൈം ഡെസ്‌ക്
മോസ്‌കോ: ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. റഷ്യയിലെ കസാനിൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത് കഴിഞ്ഞ ദിവസമാണ്. 44 കാരിയായ അനസ്‌തേഷ്യ നോവിക്കോവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത 19 കാരൻ ഇഗോർ സോസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇഗോർ അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി. അതേസമയം, ഇഗോർ മയക്കു മരുന്നിന് അടിമയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
anas
കസാനിലെ വോൾഗ റിവറിലുള്ള ഒരു ഹോട്ടലിലാണ് അനസ്‌തേഷ്യയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇഗോറിനൊപ്പമെടുത്ത മുറിയിലെ കട്ടിലിൽ രക്തത്തിൽ കുളിച്ച് കമഴ്ന്നായിരുന്നു അനസ്‌തേഷ്യ കിടന്നിരുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇഗോറിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ കൊലപാതകത്തെക്കുറിച്ച് ഒന്നും തുറന്നു പറയാൻ ഇഗോർ തയ്യാറായില്ല. തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചെങ്കിലും വീണ്ടും അന്വേഷണം ഇഗോറിലേക്കു തന്നെ നീളുകയായിരുന്നു. പിന്നീട് ഇഗോർ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു.
അമ്മ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്ന് ഇഗോർ പറയുന്നു. താൻ അവരുടെ മുഖത്ത് ഇരുപതോളം തവണ അടിച്ചു. ഓരോ തവണ അടിച്ചപ്പോഴും താൻ കരയുകയായിരുന്നു. അടിച്ചതിന് ശേഷം അവരുടെ കഴുത്തിൽ ആഴത്തിൽ കടിച്ചു. സർവ്വ ശക്തിയുമെടുത്താണ് താൻ അമ്മയെ ആക്രമിച്ചത്. താൻ മർദ്ദിക്കുന്തോറും അവർ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ കൈയിലും വായിലുമെല്ലാം രക്തമായി. കഴുത്തിൽ ശക്തിയായി ഞെരിച്ചെങ്കിലും അവർ മരിച്ചില്ല. ഫോണിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കി. എന്നിട്ടും മരിച്ചില്ല. ഒടുവിൽ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ഇഗോർ പൊലീസിന് മുൻപാകെ മൊഴി നൽകി.
എന്നാൽ പൊലീസ് ഇഗോറിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇഗോറിന്റെ മയക്കു മരുന്ന് ഉപയോഗം അനസ്‌തേഷ്യയെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ എന്തെങ്കിലും വിധത്തിലുള്ള വഴക്കുണ്ടായിട്ടുണ്ടോ എന്നും ഇത് കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.