അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന മെസേജ് കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്; ഫോണ്‍ ഉപയോഗത്തില്‍ പിന്നിലായതുകൊണ്ട് കൂട്ടുകാരെ നഷ്ടമായി; അമല പോള്‍

തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ അമല പോള്‍ ഫോണ്‍ ഉപയോഗത്തില്‍ പിന്നിലാണ്. അതുകൊണ്ട് തന്നെ പല സുഹൃത്തുക്കളേയും നഷ്ടമയിട്ടുണ്ടെന്നും അമല പറയുന്നു.

അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള മെസേജുകള്‍ എനിക്കും വരാറുണ്ട്. അതു കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നും. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളതുകൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്.

കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.

Top