വിവാഹമോചിതയായ നടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു? ഇതിന് വഴിയൊരുക്കിയതാകട്ടെ അമലയുടെ ഒടുവിലായി ഇറങ്ങിയ തമിഴ് ചിത്രം രാക്ഷസനും. രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ തമിഴിലെ വലിയ ഹിറ്റായി മാറി. മികച്ച നിരൂപക പ്രശംസയും ചിത്രം നേടി. ഇതിനിടെയാണ് രാക്ഷസനിലെ നായകന്‍ വിഷ്ണു വിശാലിനെ ഗോസിപ്പിലെ നായകനാക്കി കഥ മെനഞ്ഞത്. അമല പോളും, വിഷ്ണുവും ഉടന്‍ വിവാഹിതരാകുന്നു എന്നായി അഭ്യൂഹങ്ങള്‍. ഗോസിപ്പുകള്‍ കൊണ്ട് രക്ഷയില്ലാതെ വന്നതോടെ നടന്‍ വിഷ്ണു തന്നെ ഇതിന് മറുപടിയുമായി എത്തി. ഇത്തരം തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും അമലയെ താന്‍ വിവാഹം ചെയ്യുന്നില്ലെന്നും വിഷ്ണു ട്വിറ്ററില്‍ വ്യക്തമാക്കി.
‘എന്ത് മണ്ടത്തരങ്ങളാണ് വാര്‍ത്തകള്‍. ദയവായി അല്‍പ്പം ഉത്തരവാദിത്വം കാണിക്കൂ, ഞങ്ങളും മനുഷ്യരാണ്, ജീവിതവും, കുടുംബവുമുണ്ട്. എന്തെങ്കിലും ഒക്കെ എഴുതി പിടിപ്പിക്കരുത്’, വിഷ്ണു വ്യക്തമാക്കി. അടുത്തിടെയാണ് വിഷ്ണുവിന്റെ വിവാഹമോചനം ഔദ്യോഗികമായി പൂര്‍ത്തിയായത്. ഈ വിവാഹത്തില്‍ ഒരു മകനുണ്ട്, അവനെ നോക്കി വളര്‍ത്താന്‍ ഒപ്പം നില്‍ക്കണമെന്നാണ് താരത്തിന്റെ നിലപാട്. അല്ലാതെ പാപ്പരാസികള്‍ പറയും പോലെ ഉടന്‍ അടുത്ത കല്ല്യാണം കഴിക്കാന്‍ ഉദ്ദേശമില്ല.