തിരുവനന്തപുരം: ‘ഞാനിപ്പോഴും വിജയ്യെ സ്നേഹിക്കുന്നു. എന്നും സ്നേഹിക്കുക തന്നെ ചെയ്യും. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരിക്കും അദ്ദേഹം. സമയം പോവുന്നതിന് അനുസരിച്ച് സ്നേഹവും കടന്നു പോവുന്നു.” അമല പോള്‍ പറയുന്നു. ജീവിതത്തിലെ വിഷമഘട്ടത്തിലും അഭിനയത്തില്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല. ഇതിനിടയിലാണ് സംവിധയകന്‍ വിജയ്യെ താര്‍ വേര്‍പിരിഞ്ഞതിനുശേഷവും സ്‌നേഹിക്കുന്നുവെന്ന് അമല പോള്‍ വെളിപ്പെടുത്തിയത്.
പരസ്പരം സഹായിക്കാന്‍ സാധിക്കുന്നില്ലെന്ന് അറിയുമ്പോള്‍. നമ്മളിലാതെ മറ്റെയാള്‍ക്ക് സന്തോഷമായിരിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കുമ്പോള്‍, ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ ബുദ്ധിമുട്ടേറിയ തീരുമാനം. വിവാഹിതരാവുന്നത് ഒരിക്കലും അകന്നു പോകാനല്ലല്ലോ?’ ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തു സംഭവിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ശീലിക്കുകയാണ്.’ അമല പറയുന്നു. എന്നാല്‍ വിജയെ വിവാഹം കഴിച്ചത് ഒരിക്കലും തെറ്റായ തീരുമാനമല്ലെന്നും അമല പറയുന്നു.
2011ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ എഎല്‍ വിജയ്യുമായി പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹജീവിതത്തേലേക്ക് കടന്നെങ്കിലും അമലാ പോള്‍ അഭിനയരംഗത്ത് സജീവമായിരുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അമലാ പോള്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ധനുഷ് നായകനായ പുതിയ ചിത്രമായ വട ചെന്നൈയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അമല ഇപ്പോള്‍.
സ്ത്രീ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് അമല. ധനുഷിനൊപ്പം വാടാ ചെന്നൈ. കൂടാതെ തിരിട്ടു പയലേ, വി.ഐ.പി 2, സുദീപിനൊപ്പം കന്നഡ ചിത്രം, രണ്ടു തെലുങ്കു ചിത്രം, പിന്നെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.