വിവാദങ്ങളിലും വിമര്‍ശനങ്ങളിലും അല്‍പ്പം പോലും ശ്രദ്ധിക്കാത്ത നടിയാണ് അമല പോള്‍. അടുത്തിടെ ലുങ്കി മടക്കിക്കുത്തി പുഴയ്ക്കരികില്‍ നില്ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതോടെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു ലുക്കിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്. സിഗരറ്റ് വലിച്ച് പുക ഊതിവിടുന്ന ചിത്രമാണ് അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കമന്റ്സ് ഉണ്ടാകുമെന്ന് ഉറപ്പുളള നടി ചെറിയ ക്യാപ്ഷനും ചിത്രത്തിന് താഴെ നല്‍കിയിട്ടുണ്ട്.
`പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. ഹോളിവുഡ് ഫാനായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ ജീവിക്കുന്നവെന്നേയുളളൂ. ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റെത്’. ചിത്രം പോസ്റ്റ് ചെയ്തതോടെ കമന്റുകളും ധാരാളമായി വന്നു കഴിഞ്ഞു. അമലയെ ഇത്രമൊരു ലുക്കില്‍ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്പോഞ്ച് പോലെയാകയാല്‍ സ്ലിം ആയിരിക്കുന്ന അമല ഒന്ന് കൂടി സ്പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്ന് നിര്‍ത്തണം എന്നെല്ലാം ആരാധകര്‍ കമന്റിട്ടു കഴിഞ്ഞു. ഇപ്പോള്‍ സിനിമയൊന്നും ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുളള കാട്ടിക്കൂട്ടലുകളാണിതെന്നാണ് വിമര്‍ശകരുടെ ആക്ഷേപം.