പ്രമുഖ നടനുമായുള്ള ബന്ധം അമല പോളും വിജയിയും വേര്‍പിരിയുന്നു? അമല പരിപാടികളില്‍ എത്തുന്നത് ഈ നടനൊപ്പം

തെന്നിന്ത്യന്‍ താരം അമലാ പോളും വിജയിയും വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഇരുവരുടെയും വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘അവര്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നു തോന്നുന്നു. വരും വര്‍ഷങ്ങളില്‍ പ്രധാന പ്രോജക്ടുകളുമായി തിരക്കിലാണ് അമല. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും ഒരുമിച്ച് പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിട്ടില്ല.’ എന്നും സോഴ്‌സ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് എഎല്‍ വിജയുമായുള്ള ദാമ്പത്യബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പാപ്പരാസികള്‍ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് ബന്ധം തകരാന്‍ കാരണമെന്ന് പാപ്പരാസികള്‍ കണ്ടെത്തിയത്.amala-paul
നടനുമായുള്ള ബന്ധം അറിഞ്ഞതോടെ വിജയ്‌യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ലെന്നും മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് താമസം. ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത ഇന്നലെ ഐബി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്‌യും ബന്ധം വേര്‍പിരിയുന്നു എന്നായിരുന്നു വാര്‍ത്ത. ജീവിതത്തിലുണ്ടായ ചില പൊരുത്തക്കേടുകളാണ് ബന്ധം വേര്‍പിരിയാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പുറത്തു വന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.
ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്. ധനുഷിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമല്‍ ഇപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. വിജയ്‌യുടെ പുതിയ ചിത്രമായ ഡെവിള്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രഭുദേവയാണ് നായകന്‍. ഈ സിനിമയില്‍ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോള്‍ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top