എനിക്കുള്ളത് അണ്ഡാശയമാണ്; അല്ലാതെ ബോള്‍സ് അല്ല; അതുപോലെ എന്നോട് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്….

തെന്നിന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച അമല പോള്‍ ഇപ്പോള്‍ ബോളിവുഡിലേക്ക് കടക്കുകയാണ്. അതിന് മുന്‍പ് ‘അതോ അന്ത പറവൈ പോല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. അമല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ ആഗ്രഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അമല.

അമലയുടെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരല്‍പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു ‘റണ്‍ ബേബി റണ്‍’. ഞാന്‍ വളരെ ആക്റ്റിവ് ആയ സ്‌പോര്‍ട്‌സിനോട് കമ്പമുള്ള വ്യക്തിയാണെന്ന് ആളുകള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഈ ചിത്രത്തിന് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു.

ആക്ഷന്‍ ചെയ്തപ്പോള്‍ ഒരു കാര്യം ഞാന്‍ മനസിലാക്കിയത് എന്തെന്നാല്‍ നമ്മള്‍ അത് ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുന്നു എന്നതാണ്. പക്ഷെ എന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്.

ചെന്നൈ തനിക്കിപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലം മാത്രമാണെന്നും യോഗയില്‍ ശ്രദ്ധിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും വേണ്ടി താന്‍ ഡല്‍ഹിയിലേക്ക് താമസം മാറിയെന്നും അമല പറയുന്നു. ഒപ്പം ഹിമാലയത്തോട് തനിക്കുള്ള പ്രണയവും ഹിമാലയത്തിലേക്ക് താമസം മാറാനുള്ള തന്റെ ആഗ്രഹവും അമല പങ്കുവച്ചു.

‘ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഹിമാലയത്തിലേക്ക് കുടിയേറിപാര്‍ക്കാനും അവിടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെയും സുഹൃത്തുക്കളുടേയും മനസ്സില്‍ ഇക്കാര്യം നേരത്തെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ഒരിക്കലും സിനിമ വേണ്ടെന്ന് വെക്കില്ല. കാരണം, ഞാന്‍ ജനിച്ചത് തന്നെ സിനിമ ചെയ്യാനാണ്’. അമല പറയുന്നു

Top