https://youtu.be/k8YKzsNvQhw
ആമിറിന്റെ പുതിയ ചിത്രമായ ‘ദംഗലിന്റെ’ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ ചര്‍ച്ചയായത് ആമിര്‍ന്റെ സിക്സ്സ് പാക്കിലേക്കുള്ള മാറ്റമായിരുന്നു. 97 കിലോ തൂക്കമാണ് ചിത്രത്തിനായി ‘പെര്‍ഫക്ഷനിസ്റ്റ്’ ആമിര്‍ കൂട്ടിയത്. ചിത്രീകരണം കഴിഞ്ഞ് അഞ്ച് മാസം നീണ്ടു നിന്ന കഠിനപ്രയത്‌നത്തിലൂടെയാണ് ആമിര്‍ സിക്‌സ്പാക്കിലെത്തിയത്. ഇത് വിവരിക്കുന്ന വിഡിയോ അണിയറ ടീം പുറത്തിറക്കി.
ആമിര്‍ തടി കുറക്കാനായി ജമ്മില്‍ ചെയ്യുന്ന വര്‍ക്ക് ഔട്ടാണ് വിഡിയോയിലുള്ളത്. കൂടാതെ സംവിധായകനും വിഡിയോയില്‍ താരത്തിന്റെ കഠിനാധ്വാനം വിവരിക്കുന്നുണ്ട്. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.
ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.