മുംബൈ: ആമസോണ്‍ അവതരിപ്പിച്ച വീഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് സര്‍വീസ് ആയ ആമസോണ്‍ പ്രൈം ഇന്ത്യയിലെത്തി. പ്രതിമാസം 50 രൂപയ്ക്കാണ് പ്രൈം സര്‍വീസ് ലഭ്യമാക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച പ്രൈമിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളാണ് ഇന്ത്യയില്‍ എത്തിയിരുക്കുന്നത്.
ആമസോണ്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍തന്നെ വീഡിയോകള്‍ ആസ്വദിച്ചു തുടങ്ങാം. നിലവില്‍ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ് എന്നിവയാണ് ഇന്ത്യയിലുള്ള വീഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് സര്‍വീസുകള്‍.
മാസം 199 രൂപ ഈടാക്കുന്ന ഹോട്ട്സ്റ്റാറിനും 650 രൂപ ഈടാക്കുന്ന നെറ്റ്ഫ്ളിക്സിനും പ്രൈം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതില്ഡസംശയമില്ല. 499 രൂപയാണ്. ആമസോണ്‍ പ്രൈമിന് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്. ഇത് 999 രൂപയായി ഉയര്‍ത്തിയേക്കും. എന്നാല്‍ വര്‍ദ്ധന എന്നു നിലവില്‍ വരുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മറ്റു രാജ്യങ്ങളിലെ പ്രൈം വീഡിയോകള്‍ ഇന്ത്യന്‍ ആമസോണ്‍ അക്കൗണ്ട് വഴി കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. വരാനിരിക്കുന്ന ഐപിഎല്‍ സ്ട്രീമിംഗിനായി ആമസോണ്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അത് ലഭ്യമായാല്‍ മത്സരം കടുത്തതാകും.