ബുക്ക് ചെയ്തത് ഓപ്പോ, കിട്ടിയത് ആപ്പിൾ ഐഫോൺ; ആമസോണിന്റെ ബുദ്ധിപൂർവ്വമുള്ള പണി

അഹമ്മദാബാദ്: ആമസോണില്‍ ഓപ്പോ ഫോണിന് ഓര്‍ഡര്‍ കൊടുത്ത ഗുജറാത്ത് സ്വദേശിക്ക് ലഭിച്ചത് ആപ്പിളിന്റെ ഐഫോണ്‍. എന്നാല്‍ ഐഫോണ്‍ കൈയ്യില്‍ എടുത്തു നോക്കിയപ്പോഴല്ലെ അമളി മനസ്സിലായത് ഒര്‍ജിനലിന് വെല്ലുന്ന ഡമ്മി ഫോണ്‍. അഹമ്മദാബാദിലെ സനാദ് ടൗണ്‍ സ്വദേശിയായ വിപുല്‍ റബാരിക്കാണ് ആമസോണ്‍ ഓപ്പോയ്ക്ക് പകരം ഐഫോണിന്റെ ഡമ്മി നല്‍കി പറ്റിച്ചത്.

ഓപ്പോയുടെ നിയോ അഞ്ച് ഫോണിനാണ് വിപുല്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിന്റെ കവര്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് അതിന് പുറമെ ഫോണിന്റെ വിലയായ 5,899 രൂപ കുറിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ആമസോണ്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും വിപുല്‍ പറഞ്ഞു. ഇത് തങ്ങളുടെ കുഴപ്പമല്ലെന്നും ഇടനിലക്കാരുടെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമായി അറിഞ്ഞ ശേഷം രണ്ട് ദിവസത്തിനകം വിവരമറിയക്കാമെന്നാണ് ആമസോണ്‍ പറഞ്ഞിരിക്കുന്നത്.

Top