അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം ആകെ 11.57 കോടിയാണ് കണ്ടുകെട്ടിയത്

അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി. ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് രവികൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. മറ്റൊരു ഡയറക്ടറായ ശ്വേത മംഗളിന്റെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം ഇരുവരുടേതുമായി 11.57 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2010ല്‍ രാജസ്ഥാനില്‍ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രവികൃഷ്ണയുടെ സ്ഥാപനമായ സിക്വിറ്റ്‌സയ്ക്ക് ‘108’ ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയത്.ഈ കരാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റ്‌റ് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആംബുലന്‍സിന്റെ ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേടുണ്ടായിരുന്നുവെന്നും ജിപിഎസ് സംവിധാനം ഘടിപ്പിച്ചില്ലെന്നും ക്രമക്കേടിലൂടെ 23 കോടി രൂപയാണ് കമ്പനി അനധികൃതമായി നേടിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് രവി കൃഷണയുടെ വസതിയില്‍ നേരത്തെ സിബിഐ പരിശോധന നടത്തിയിരുന്നു. കേസില്‍ അശോക് ഗഹ്ലോത്, രാജസ്ഥാന്‍ പി.സി.സി. പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, മുന്‍മന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രവികൃഷ്ണ തുടങ്ങിയവര്‍ക്കെതിരെ 2015ലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Top