ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിന്‍റെ ജാമ്യാപേക്ഷ തള്ളി.ആരാണ് അമീറുള്‍ ഇസ്ലാം പറഞ്ഞ ആ മുതലാളി? ബദറുള്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്‍റെ ജാമ്യപേക്ഷ കോടതി തള്ളി.അതേസമയം ജിഷ  വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്തായതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം വന്ന വാര്‍ത്തകളില്‍ ഉള്ളതുപോലെയല്ല രഹസ്യ മൊഴിയില്‍ ഉള്ള കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്.

 

വിചാരണ വേഗം ആരംഭിക്കുമെന്ന സൂചന നല്‍കിയാണ് ജാമ്യം നിരസിച്ചത്. സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ക്രൂര കൊലപാതകമായിരുന്നു ജിഷയുടേത്. ഇത്തരത്തിലൊരു കേസിലെ പ്രതിയെ ഈ ഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടാല്‍ വിചാരണക്ക് ലഭിക്കാത്ത അവസ്ഥയുണ്ടാവും. വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി 38ഓളം മുറിവുകള്‍ ഏല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. വെള്ളത്തിനായി കെഞ്ചിയ ജിഷയുടെ വായിലേക്ക് ഒരു കാരുണ്യവും കാണിക്കാതെ ഇയാള്‍ മദ്യം ഒഴിച്ചുകൊടുത്തതായും റിപ്പോര്‍ട്ടിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. കേസിലെ അധിക സാക്ഷികളും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. ameerul-islam-anaar-policeഅസമിലേക്കും പിന്നീട് കാഞ്ചീപുരത്തേക്കും രക്ഷപ്പെട്ട പ്രതിക്ക് അവിടെ ജോലി നേടാന്‍വരെ കഴിഞ്ഞു. കേരളത്തില്‍ സ്ഥിരമായ ജോലിയില്ലാത്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യാപേക്ഷ പരിഗണിക്കവെ താന്‍ കുറ്റം ചെയ്തില്ലെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞിരുന്നു. താനല്ല, സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് അമീര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങള്‍ അഭിഭാഷകര്‍ മുഖേന ബോധിപ്പിക്കണമെന്നും കോടതി അറിയിക്കുകയായിരുന്നു. 90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് മാസം കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

അനാറുല്‍ ഇസ്ലാം എന്ന അമീറുലിന്‍റെ സുഹൃത്തിനെ തേടി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

മുതലാളി തന്നെ മര്‍ദ്ദിച്ചുവെന്നും ഇനിയും മര്‍ദ്ദിക്കുമെന്നും അമീറുള്‍ സഹോദരനോട് പറഞ്ഞിരുന്നത്രെ. ആരാണ് ഈ മുതലാളി എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല. അങ്ങനെ ഒരു മുതലാളിയുണ്ടെങ്കില്‍ അയാള്‍ക്ക് ജിഷ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.ജിഷ കൊല്ലപ്പെട്ട ദിവസം അമീറുള്‍ തന്നെ കാണാനെത്തിയ കാര്യം ബദറിന്റെ മൊഴിയില്‍ ഉണ്ട്. മുതലാളിയുമായി തര്‍ക്കമുണ്ടായെന്നും പകുതി ദിവസമേ ജോലി ചെയ്തുള്ളു എന്നും ആണത്രെ അമീര്‍ പറഞ്ഞത്. ആ ദിവസം പകുതി ശമ്പളം മാത്രമാണ് കിട്ടിയത്. പെട്ടെന്ന് നാട്ടില്‍ പോകണം. ഇവിടെ നില്‍ക്കാന്‍ വയ്യ.

നാട്ടില്‍ പോകാന്‍ പണം വേണം എന്നും ബദറിനോട് ആവശ്യപ്പെട്ടു. ബദര്‍ ഒരു ബന്ധുവില്‍ നിന്ന് 2000 രൂപ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതില്‍ മറ്റൊരു കാര്യവും പരാമര്‍ശിക്കുന്നുണ്ട്. അമീര്‍ അപ്പോള്‍ മഞ്ഞ ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളും മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. അപ്പോള്‍ അമീറുള്‍ ഇസ്ലാമിന് കൊലപാതകവുമായി ബന്ധമുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷേ താനല്ല ജിഷയെ കൊന്നത് എന്നാണ് അമീറുള്‍ കോടതിയില്‍ പറഞ്ഞത്. സുഹൃത്ത് അനാറുള്‍ ഇസ്ലാമാണ് കൊലപാതകിയെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ അമീറുള്‍ തന്നെയാണ് ജിഷയെ കൊന്നത് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ് ഇപ്പോഴും.

Top