സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച ബോളിവുഡ് നടി അമീഷ പട്ടേലിന് വിമര്‍ശനം. ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹേയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് നാല്‍പത്തിയൊന്നുകാരിയായ അമീഷ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്ലീല കമന്റുകളാണ് അമിഷായുടെ ഇന്‍സ്റ്റാഗ്രാം നിറയെ. ‘ആന്റി’ എന്നാണ് പലരും അമിഷയെ അഭിസംബോധന ചെയ്തിരിക്കുന്നത്. വസ്ത്രധാരണം ശരിയല്ലെന്നതിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിലെ സദാചാരവാദികള്‍ അമീഷയെ അക്രമിച്ചിരിക്കുന്നത്. എന്നാല്‍ അമീഷ ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിട്ടില്ല. പകരം ഫോട്ടോഷൂട്ടിന്റെ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു. നിര്‍ഭാഗ്യവശാല്‍ അതിന് താഴെയും അറയ്ക്കുന്ന കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കന്നത്. മുന്‍പും കഴുത്തിറക്കം കൂടിയ ടാങ്ക് ടോപ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അമീഷ സദാചാരവാദികളുടെ ആക്രമണത്തിന് ഇര ആയിട്ടുണ്ട്. സണ്ണി ഡിയോള്‍, പ്രീതി സിന്റ എന്നിവരോടൊപ്പം ഭയ്യാജി സൂപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് അമീഷ.
https://instagram.com/p/BfYe-qElb4U/?utm_source=ig_embed&utm_campaign=embed_ufi_test