ദേശീയ ഗാനത്തെ അപമാനിച്ചില്ല ..അഹങ്കാരമല്ല, ആര്‍ത്തവമാണ്:സ്‌ത്രീകളെല്ലാവരും കുഷാലിന്റെ കവിളത്തടിക്കണം:അമീഷാ പട്ടേല്‍

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ബോളിവുഡ്‌ താരം അമീഷാ പട്ടേലിന്‌ എതിരായ ആക്ഷേപത്തിന്‌ ശുഭാന്ത്യം. തിയേറ്ററില്‍ സിനിമയ്‌ക്ക് മുമ്പുയര്‍ന്ന ദേശീയ ഗാനത്തിന്റെ സമയത്ത്‌ താരം എഴുന്നേറ്റുനിന്ന്‌ ബഹുമാനം പ്രകടിപ്പിച്ചില്ലെന്നായിരുന്നു മോഡലും സിനിമാ താരവുമായി കുഷാല്‍ ടാന്‍ഡം ഉയര്‍ത്തിയ ആരോപണം. മുംബൈയിലെ ഒരു തിയറ്ററില്‍വച്ചാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം മുഴങ്ങിയപ്പോള്‍ അമീഷ പട്ടേല്‍ മാത്രം എഴുന്നേറ്റ് നില്‍ക്കാത്തതായി നടനും മോഡലുമായ കുശാല്‍ ടണ്ടന്‍ കാണുകയുണ്ടായി. ഇതിനെ വിമര്‍ശിച്ച് അമീഷയുടെ പേര് ചേര്‍ത്ത് ഈ സംഭവത്തെപ്പറ്റി കുശാല്‍ ട്വിറ്ററില്‍ കുറിച്ചു.amee-t1
ആരോപണങ്ങളോട്‌ ആദ്യം പ്രതികരിച്ചില്ലെങ്കിലും വിഷയം ദേശിയ തലത്തിലേക്ക്‌ വളരുന്നു എന്ന്‌ തോന്നിയതോടെയാണ്‌ താരം പ്രതികരണവുമായി എത്തിയത്‌. ഏതായാലും വിവാദ വിഷയത്തിലെ അമീഷാ പട്ടേലിന്റെ പ്രതികരണം ഏതൊരു പുരുഷനെയും ഒന്ന്‌ ഇരുത്തി ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.kushal
തിയേറ്ററില്‍ സിനിമയ്‌ക്ക് മുമ്പ്‌ ഉയര്‍ന്നുകേട്ട ദേശീയ ഗാനത്തിന്റെ സമയത്ത്‌ അമീഷാ പട്ടേല്‍ അനാദരവ്‌ കാണിച്ചുവെന്ന്‌ ഫേസ്‌ബുക്കിലൂടെയാണ്‌ കുഷാല്‍ പ്രതികരിച്ചത്‌. സംഭവം വിവാദമായതോടെ അമീഷ നല്‍കിയ മറുപടി ഇങ്ങനെ:- ‘ദേശീയ ഗാനം മുഴങ്ങിയ സമയത്ത്‌ താന്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റുനിന്ന്‌ ബഹുമാനം കാണിച്ചില്ലെന്ന്‌ പ്രതികരിക്കാന്‍ മണ്ടന്‍ കുഷാല്‍ ടാന്‍ഡന്‌ കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ട്‌ താന്‍ എഴുനേല്‍ക്കാതിരുന്നത്‌ എന്ന്‌ ആ കഴുത ചോദിച്ചോ?. നമ്മള്‍ സ്‌ത്രീകളെല്ലാവരും കുഷാലിന്റെ കവിളത്തടിക്കണം.amee t2 എനിക്ക്‌ മാസാവസാനം ഉണ്ടാകുന്ന സ്‌ത്രീ സഹജമായ പ്രശ്‌നമായിരുന്നു. അപ്പോള്‍ എണീറ്റിരുന്നെങ്കില്‍ തിയേറ്ററിന്റെ തറയില്‍ മുഴുവന്‍ ചോരയായേനെ. സിനിമ തുടങ്ങുന്നതിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം ആ സമയം എന്റെ സ്‌ത്രീ സഹജമായ പ്രശ്‌നത്തെ ബാത്ത്‌റൂമില്‍ കൈകാര്യം ചെയ്യാമെന്ന്‌ കരുതി. എന്നാല്‍ കുഷാല്‍ ഇതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റുമെന്ന്‌ വിചാരിച്ചിരുന്നില്ലെന്നും’ ട്വിറ്ററില്‍ അമീഷ കുറിച്ചു.
എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാന്‍ കുഷാല്‍ തയ്യാറായില്ല. kushal2ആര്‍ത്തവമാണെന്ന്‌ അവകാശപ്പെടുന്ന അമീഷ തിയേറ്ററിലൂടെ ഓടിനടക്കുന്നതും ആഹാരം കഴിക്കുന്നതും ആര്‍ത്തുല്ലസിക്കുന്നതുമൊക്കെ താന്‍ കണ്ടിരിന്നുവെന്ന്‌ കുഷാല്‍ ട്വീറ്റ്‌ ചെയ്‌തു. തനിക്കും അമ്മയും പെങ്ങളുമൊക്കെ ഉള്ളതാണ്‌. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങളെ താന്‍ ഒരിക്കലും ചോദ്യം ചെയ്യില്ല. എന്നാല്‍ താന്‍ തികഞ്ഞൊരു രാജ്യ സ്‌നേഹിയാണെന്നും രാജ്യത്തെ അപമാനിക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ലെന്നും കുഷാല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. പക്ഷേ കുഷാലിന്റെ ഒഴികെ ഒട്ടുമിക്ക വിമര്‍ശകരുടെയും വായടപ്പിക്കാന്‍ അമീഷയ്‌ക്ക് തന്റെ പ്രതികരണത്തിലൂടെ സാധിച്ചു എന്നത്‌ വാസ്‌തവം.എന്നാൽ നടിയുടെ ഈ പ്രതികരണത്തിന് നാപ്കിന്റെ പരസ്യവാചകങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകളും പരിഹാസങ്ങളുമായി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.

Top