ഈസ്റ്റേണ്‍ പറയുന്നത് പച്ചക്കള്ളം; ആരോഗ്യത്തിന് ഹാനികരമായ ഈസ്റ്റേണ്‍ കറിപൗഡറുകള്‍ക്ക് അമേരിക്കയില്‍ നിരോധനം; വിഷം വിളമ്പുന്ന കുത്തകയെ തൊടാന്‍ ആര്‍ക്കാണ് ഭയം ?

കൊച്ചി: ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന സുഡാന്‍ ഡൈ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഈസ്റ്റേണ്‍ കറിപൗഡറിന് വീണ്ടും വിദേശ രാജ്യങ്ങൡ നിരോധനം. 2011 ല്‍ വിദേശത്തേക്ക് കയറ്റുമതിക്കായി തയ്യാറാക്കിയ മുളക് പൊടിയിലാണ് സുഡാന്‍ ഡൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക വിഷമാണ് മുളക് പൊടിയിലെന്ന് തെളിഞ്ഞു. അതോടെ പല വിദേശ രാജ്യങ്ങളും ഈസ്റ്റേണിന് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ ഈസ്റ്റേണിന്റെ മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞു. ഇത് മറികടക്കാന്‍ മാധ്യമങ്ങള്‍ വഴി കോടികളുടെ പരസ്യം നല്‍കി ഈസ്റ്റേണ്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ഗുണനിലവാര പരിശോധനയാണ് ഈസ്റ്റേണ്‍ നടത്തുന്നതെന്ന പരസ്യമായിരുന്നു ഇതിനായി ഈസ്റ്റേണ്‍ ഉപയോഗിച്ചത്.

എന്നാല്‍ വ്യാജ പ്രചരണം നല്‍കി ജനങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. 2015 ല്‍ അമേരിക്കയിലാണ് ഈസ്റ്റേണ്‍ കറി പൗഡറുകള്‍ക്ക് പുതിയ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വളരെ രഹസ്യമാക്കി വച്ചിരുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായതോടെ ഈസ്റ്റേണിന്റെ കള്ളക്കളികള്‍ പൊളിഞ്ഞു. 2011 ലെ കേസ് കോടികള്‍ നല്‍കി അട്ടിമറിച്ച ഈസ്റ്റേണ്‍ പാഠം പഠിക്കാതെ വീണ്ടും ഉപഭോക്താക്കളെ ചതിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് കയറ്റിവിട്ട ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടുെവന്ന് റിേേപ്പാര്‍ട്ടാണ് പുറത്തായത്. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത അമേരിക്കയില്‍ ഈസ്‌റ്റേണിന്റെ കറിപ്പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ പരിശോധനയില്‍ പിടിക്കപ്പെടുകയും അവ നശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഉണ്ടായത്. മഹാരാജാ ഫുഡ് ഇംപോര്‍ട്ടേഴ്‌സിന്റെ കീഴിലാണ് ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് കയറ്റി അയച്ചത്. ഇതില്‍ ചിക്കന്‍ മസാല, സാമ്പാര്‍ പൗഡര്‍ മസാല, മല്ലിപ്പൊടി എന്നീ കറിപൗഡറുകളിലാണ് ഗുണനിലവാരം കുറവാണെന്നും മായമുണ്ടെന്നും കണ്ട് വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ഉല്‍പ്പന്നങ്ങള്‍ മുഴുവനും നശിപ്പിക്കുകയും ചെയ്തു.

IMG_0887ഈസ്റ്റേണിലെ മുളകുപൊടില്‍ സുഡാന്‍ ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉല്‍പ്പന്നം വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി അധികൃതര്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. ആ സംഭവത്തിന് ശേഷം തങ്ങള്‍ക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദമാണ് അമേരിക്കയില്‍ പിടിക്കപ്പെട്ടതോടെ പൊളിഞ്ഞത്. 2015 ജനുവരി 20ാം തീയ്യതിയോടെയാണ് ഈസ്റ്റേണ്‍ കറിപൗഡര്‍ അമേരിക്കയിലെ ഗുണനിലവാര പരിശോധനയില്‍ പിടിക്കപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന മാനുപ്പിലേറ്റ് എക്‌സാമിനില്‍ ഈസ്റ്റേണിന്റെ കറിപ്പൗഡറുകള്‍ പരാജയപ്പെടുകയായിരുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നവയാണ് ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നു കണ്ടാണ് വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മായം കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ പാക്കറ്റ് പൊളിച്ച് ഗാര്‍ബേജ് ബാഗില്‍ ഇട്ട് ബ്ലീച്ച് ചെയ്ത് നശിപ്പിക്കാനാണ് യുഎസ് കസ്റ്റംസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് 2015 മാര്‍ച്ച് അഞ്ചാം തീയ്യതി അംഗീകരിക്കുകയും ചെയ്തു. മായം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ജീവനക്കാര്‍ പാക്കറ്റുകളില്‍ നിന്നും ഈസ്റ്റേണ്‍ കറിപൗഡര്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റുന്നതാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. നശിപ്പിക്കാന്‍ അനുമതി നല്‍കിയ മാര്‍ച്ച് അഞ്ചാം തീയ്യതിക്ക് ശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മായം ചേര്‍ത്ത ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചത്.

ആരോഗ്യകാര്യത്തില്‍ വിദേശരാജ്യങ്ങള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഈസ്റ്റേണ്‍ അടക്കുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നത്.

2011 ലാണ് ഈസ്റ്റേണിന്റെ മുളകുപൊടിയില്‍ സൊഡാന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ തന്നെ ഈ ഉല്‍പ്പന്നങ്ങള്‍ കുഴിച്ചിട്ടത്. ഇതിന് ശേഷം തങ്ങളുടെ ഉല്‍പ്പന്നങ്ങളിയില്‍ യാതൊരു വിധത്തിലുള്ള മായവുകണ്ടെത്തിയിട്ടില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ വാദം.

കറിപ്പൗഡറുകളില്‍ കൃത്രിമ പ്രിസര്‍വേറ്റീവുകളോ ആര്‍ട്ടിഫിഷ്യല്‍ കളറുകളോ ചേര്‍ക്കുന്നില്ലെന്നുമാണ് ഈസ്‌റ്റേണ്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ഇത് കൂടാതെ പാക്കിങ് സമയത്തും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഗുണമേന്മ ഉയര്‍ന്ന വസ്തുക്കളാണ് പാക്ക് ചെയ്യാന്‍ വേണ്ടിയും ഉപയോഗിക്കുന്നത്. കറിപ്പൗഡറുകളുടെ കാര്യത്തില്‍ ചേരുവകള്‍ കൃത്യമായ അളവിലും സൂക്ഷ്മതയോടെയുമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നും ഈസ്‌റ്റേണ്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഈസ്റ്റേണ്‍ കറിപൗഡറുകള്‍ക്കളില്‍ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. നിരവധി തവണ വിഷാംശം കലര്‍ന്നതിന് പിടിക്കപ്പെട്ട ഈസ്റ്റേണ്‍ ഉല്‍പ്പനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

 

Top