അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; അക്രമിടയക്കം നാലു പേർ കൊല്ലപ്പെട്ട

ക്രൈം റിപ്പോർട്ടർ

ലോസ് ഏഞ്ചൽസ്: ഒരിടവേളയ്ക്കു ശേഷം അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പും കൂട്ടക്കൊലയും. അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിലെ ഫാക്ടറിയിലുണ്ടായ വെടിവെപ്പിലാണ് അക്രമിയടക്കം നാലു പേർ കൊല്ലപ്പെട്ടത്. 30 പേർക്ക് പരിക്കേറ്റു. ഫാക്ടറിയിലെ മുൻ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊലീസ് തിരിച്ചടിയിലാണ് അക്രമി കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാർവി കൗണ്ടിയിലെ എക്‌സൽ കമ്പനിയുടെ ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്. ചെറിയ വാഹനങ്ങളുണ്ടാക്കുന്ന കമ്പനിയാണിത്. കാറിലിരുന്നാണ് ഇയാൾ വെടിവെപ്പ് നടത്തിയത്. അക്രമത്തിൽ ആറ് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. നാലോ എഴോ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹാർവി കൗണ്ടിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടി. വാൾട്ടൺ വ്യക്തമാക്കി. ഹാർവി കൗണ്ടിക്ക് സമീപത്തെ ന്യൂട്ടൺ, കാൻ എന്നിവിടങ്ങളിലും കാറിലിരുന്ന് അക്രമി വെടിയുതിർത്തതായും അദ്ദേഹം പറഞ്ഞു. ഫാക്ടറിയായിരുന്നു അയാളുടെ ലക്ഷ്്യം.

Top