ബെയ്ചിംങ്: എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ‘മസ്തിഷ്‌ക നിയന്ത്രണ ആയുധം’ ചൈന വികസിപ്പിക്കുന്നതായി യുഎസ് . ‘മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങൾ’ ഉൾപ്പെടെ സായുധ സേനയെ പിന്തുണയ്ക്കാൻ ‘ബയോടെക്നോളജി’ ഉപയോഗിക്കുന്നതിന് ചൈനയുടെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസിനും 11 അനുബന്ധ ഗവേഷണ സ്ഥാപനങ്ങൾക്കും അമേരിക്ക അനുമതി നൽകിയിട്ടുണ്ട്
2019 ൽ എഴുതിയ സൈനിക രേഖകളുടെ ഒരു പ്രത്യേക ഭാഗത്തിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത് . ‘ശരീരങ്ങൾ നശിപ്പിക്കുന്നതിന്’ പകരം, ‘ ശത്രുവിന്റെ ചിന്തകളെ ആക്രമിച്ച്’ എതിരാളിയെ തളർത്തുന്നതിലും നിയന്ത്രിക്കുന്നതിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അക്കാദമി ഓഫ് മിലിട്ടറി സയൻസസും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇപ്പോൾ ‘എന്റിറ്റി ലിസ്റ്റിൽ’ ഉണ്ട്. അതായത് അമേരിക്കൻ സ്ഥാപനങ്ങൾക്ക് ലൈസൻസില്ലാതെ അവർക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യാനോ കൈമാറാനോ കഴിയില്ല. ബയോടെക് ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ അമേരിക്കൻ സാങ്കേതികവിദ്യ സ്വന്തമാക്കാൻ ചൈന ശ്രമിക്കുന്നതായി മറ്റ് സർക്കാർ വകുപ്പുകൾ യുഎസ് കമ്ബനികൾക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇത്.
ചൈന വികസിപ്പിക്കാൻ ശ്രമിക്കുന്ന സാങ്കേതികവിദ്യയിൽ ‘ജീൻ എഡിറ്റിംഗ്, ഹ്യൂമൻ പെർഫോമൻസ് മെച്ചപ്പെടുത്തൽ, ബ്രെയിൻ മെഷീൻ ഇന്റർഫേസുകളും ഉൾപ്പെടുന്നുണ്ട് . വംശീയ ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്ലീങ്ങൾ ഉൾപ്പെടെ സ്വന്തം പൗരന്മാരുടെമേൽ നിയന്ത്രണം നിലനിർത്താൻ ചൈന ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്കയുണ്ടെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു.